തിരുവനന്തപുരം:കേരള സര്‍വകലാശാലയില്‍ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് വിജയം.തിരഞ്ഞെടുപ്പു നടന്ന 79 കോളജുകളില്‍ 42 ലും എസ്എഫ്ഐ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
കണ്ണൂര്‍, കലിക്കറ്റ്,എംജി, സംസ്‌കൃത സര്‍വകലാശാലാ കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ഭൂരിപക്ഷം കോളേജുകളും എസ്എഫ്ഐ നേടിയത്.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പു നടന്ന കോളേജുകളില്‍ മറ്റ് വിദ്യാര്‍ത്ഥികളുടെ കൈവശമിരുന്ന യൂണിയനുകളിലും എസ്എഫ്ഐ വിജയിച്ചിട്ടുണ്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ്, കാട്ടാക്കട ക്രൈസ്റ്റ് നഗര്‍,കൊട്ടാരക്കര സെന്റ് ഗ്രിഗോറിയോസ്, അമ്പപ്പുഴ ഗവ. കോളേജ്, പന്തളം എന്‍എസ്എസ്, നിലമേല്‍ എന്‍എസ്എസ്,കുണ്ടറ ഐഎച്ച്ആര്‍ഡി തുടങ്ങിയവ എസ്എഫ്ഐ തിരിച്ചു പിടിച്ചു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്, ആര്‍ട് സ് കോളേജ്, വിമന്‍സ് കോളേജ്, ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് തുടങ്ങിയവയില്‍ എസ്എഫ്‌ഐ വീണ്ടും വിജയിച്ചു.
















