Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിജയങ്ങളുടെ സഹയാത്രികൻ

എം.എ. കൃഷ്ണന്‍ by എം.എ. കൃഷ്ണന്‍
Oct 10, 2025, 11:07 am IST
in Vicharam, Main Article

പ്രസന്നമായ മുഖം. ആ പ്രസന്നതയ്‌ക്ക് മാറ്റുകൂട്ടുന്ന വലിയ കുങ്കുമപ്പൊട്ട്. വലിപ്പചെറുപ്പമില്ലാതെ ആരുമായും ഇടപഴകുന്ന പെരുമാറ്റത്തിലെ കുലീനത. ഏറ്റെടുക്കുന്ന കാര്യങ്ങള്‍ വിജയിപ്പിക്കാനുള്ള ആത്മാര്‍ത്ഥത. മേനോന്‍ സാര്‍ എന്ന് സംഘത്തിനകത്തും പുറത്തും അറിയപ്പെടുന്ന പി.ഇ.ബി. മേനോനെക്കുറിച്ച് ഓര്‍ക്കുന്ന മാത്രയില്‍ എന്റെ മനസ്സില്‍ രൂപപ്പെടുന്ന ചിത്രമാണിത്.

എന്നാണ് മേനോന്‍ സാറിനെ ആദ്യമായി കണ്ടതെന്ന് കൃത്യമായി ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ഓര്‍ക്കുന്ന ഒരു സംഭവമുണ്ട്. എന്റെ സപ്തതി ആഘോഷിക്കാന്‍ എം. മോഹനനും (അപ്പുച്ചേട്ടന്‍) മറ്റും ചേര്‍ന്ന് തീരുമാനിച്ചു. എനിക്കാണെങ്കില്‍ സംഘപ്രചാരകനെന്ന നിലയ്‌ക്ക് അതില്‍ വലിയ താല്‍പര്യം തോന്നിയില്ല. പക്ഷേ ആലുവയില്‍ നിന്ന് മേനോന്‍ സാര്‍ എളമക്കരയിലെ കാര്യാലയത്തില്‍ വന്നത് എനിക്കു വേണ്ടിയുള്ള പൊന്നാടയുമായാണ്. പൊന്നാട സ്വീകരിക്കാന്‍ എനിക്ക് മനസ്സു വന്നില്ലെങ്കിലും ചടങ്ങ് നടന്നു. എന്നെക്കുറിച്ച് മേനോന്‍സാര്‍ ചില നല്ല വാക്കുകള്‍ പറയുകയും ചെയ്തു. അന്ന് മുതലാണ് ഞങ്ങള്‍ തമ്മില്‍ ദൃഢബന്ധം ആരംഭിക്കുന്നത്.

പി. മാധവ്ജിയിലൂടെയാണല്ലോ മേനോന്‍സാര്‍ സംഘപ്രസ്ഥാനങ്ങളുമായി അടുക്കുന്നത്. താന്ത്രികാനുഷ്ഠാനങ്ങളിലും ആരാധനാക്രമങ്ങളിലും നിഷ്ണാതനായിരുന്ന മാധവ്ജിയുമായി മേനോന്‍ സാര്‍ അടുക്കുകയായിരുന്നു. മാധവ്ജിയില്‍നിന്ന് പഠിച്ച ചില പൂജാവിധികള്‍ അനുഷ്ഠിക്കാനും തുടങ്ങി. മേനോന്‍ സാറിന്റെ വ്യക്തിത്വവും കുടുംബ പശ്ചാത്തലവുമൊക്കെ മാധവ്ജി മനസ്സിലാക്കി. സ്വാഭാവികമായും മേനോന്‍ സാറില്‍ മാധവ്ജിക്കുള്ള സ്വാധീനവും വര്‍ധിച്ചു.

ആദിശങ്കരന്റെ നാടായ കാലടിയില്‍ ബാലഗോകുലം സംഘടിപ്പിച്ച ഗോകുലോത്സവം പരിപാടിയിലൂടെയാണ് ഞാന്‍ മേനോന്‍ സാറിന്റെ കഴിവുകള്‍ അടുത്തറിയാന്‍ തുടങ്ങിയത്. ആലുവയിലെ വിനോദ് കമ്മത്തും, കാലടി ശ്രീശങ്കര കോളേജില്‍നിന്ന് സൂപ്രണ്ടായി വിരമിച്ച പി. എന്‍. രാജനും മറ്റും സജീവമായി രംഗത്തിറങ്ങിയ ആ പരിപാടി വന്‍വിജയമായിത്തീര്‍ന്നു. സംഘപ്രവര്‍ത്തനത്തിനുവേണ്ടി കൂടുതല്‍ സമയം നീക്കിവയ്‌ക്കാന്‍ മേനോന്‍ സാറിന് കഴിഞ്ഞതില്‍ അനുജനും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായ മോഹന്‍ദാസിന്റെ സഹകരണം വളരെ വലുതാണ്. മേനോന്‍ സാറിന്റെ അഭാവത്തില്‍ ഓഫീസ് കാര്യങ്ങള്‍ നോക്കുന്നതില്‍ മോഹന്‍ദാസ് വലിയ പങ്കുവഹിച്ചു. പിന്നീടാണ് മേനോന്‍ സാറിന്റെ മകന്‍ വിഷ്ണു ചുമതലകള്‍ ഏറ്റെടുത്ത് തുടങ്ങിയത്.

മേനോന്‍സാറിന്റെ മാര്‍ഗദര്‍ശനവും എല്ലാ വിധത്തിലുള്ള പങ്കാളിത്തവും ബാലഗോകുലത്തിന്റെ പല പരിപാടികളിലും വലിയ ഘടകമായിരുന്നു. ആയിരക്കണക്കിന് കുട്ടികള്‍ പങ്കെടുത്ത ഗോകുലോത്സവം ബാലഗോകുലം ഏറ്റെടുത്ത ഏറ്റവും വലിയ സംരംഭങ്ങളിലൊന്നായിരുന്നു. വാസ്തവത്തില്‍ അത് പൂര്‍ണമായി വിജയിക്കുമോ എന്ന സംശയം പോലും എനിക്കുണ്ടായി. ശരിക്കു പറഞ്ഞാല്‍ കലൂര്‍ അന്താരാഷ്‌ട്ര സ്റ്റേഡിയത്തില്‍ നടന്ന ഗോകുലോത്സവത്തിന്റെ വിജയത്തിലൂടെയാണ് ഞാന്‍ മേനോന്‍ സാറുമായി കൂടുതല്‍ അടുത്തതും, അദ്ദേഹത്തിന്റെ കഴിവുകളില്‍ വിശ്വാസം വര്‍ധിക്കുന്നതും.

മേനോന്‍ സാര്‍ ഏത് സംരംഭത്തില്‍ ഇടപെട്ടാലും അത് വിജയിക്കുമെന്ന ധാരണ അരക്കിട്ടുറപ്പിക്കുന്ന നിരവധി പരിപാടികളില്‍ പിന്നീട് ഞങ്ങള്‍ പങ്കാളികളായി. അദ്ദേഹത്തിന്റെ ഈശ്വര വിശ്വാസം, കുലീനത, ശുഭാപ്തി വിശ്വാസം തുടങ്ങിയവയൊക്കെ അപൂര്‍വം വ്യക്തികളിലേ കണ്ടിട്ടുള്ളൂ. മേനോന്‍ സാറിന്റെ കുടുംബക്ഷേത്രവുമായി ബന്ധപ്പെട്ട് മാണിക്യമംഗലത്തെ ഒരു ചടങ്ങിലും ഞാന്‍ പങ്കെടുക്കുകയുണ്ടായി. അന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളെയും മറ്റും പരിചയപ്പെടാനും കഴിഞ്ഞു.

(ബാലഗോകുലം മാര്‍ഗദര്‍ശിയാണ് ലേഖകന്‍)

Tags: behaviorinterpersonal warmthP E B MenondedicationSincerityMenon Sircheerful facesaffron bunnobility
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നമ്മള്‍ ഓരോ നിമിഷവും രാഷ്‌ട്രത്തിനുവേണ്ടി ജീവിക്കണം; ദേശീയ സേവനത്തിനായി സ്വയം സമര്‍പ്പിക്കാന്‍ യുവാക്കളോട് ആഹ്വാനം ചെയ്ത് അരുണ്‍ കുമാര്‍ ജി

India

ബിഎംഎസിനെ ആഗോള തൊഴില്‍ ശക്തിയാക്കിയത് സമര്‍പ്പണഭാവം: ദത്താത്രേയ ഹൊസബാളെ

Kerala

അച്ചടക്കം നിര്‍ബന്ധം, പെരുമാറ്റം മാന്യമായിരിക്കണം: പുതിയ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരോട് മന്ത്രി

Kerala

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

Kerala

പി.ഇ.ബി. മേനോന്റേത് അനുകരണീയ വ്യക്തിത്വം: ജെ. നന്ദകുമാര്‍

പുതിയ വാര്‍ത്തകള്‍

മതം മാറ്റാന്‍ കോടികള്‍; രാജ്യവിരുദ്ധ പ്രവര്‍ത്തനം, യുഎസ് മിഷണറിമാര്‍ക്കെതിരേ യുഎപിഎ

ജി7 ഉച്ചകോടി പ്രധാനമന്ത്രി ഫ്രാൻസിലെത്തി: ഇന്ന് മോദി – ട്രംപ് നിർണ്ണായക കൂടിക്കാഴ്ച

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.