പാലക്കാട് : തെരഞ്ഞെടുപ്പടുക്കുമ്പോള്‍ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് എറിയണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കലുങ്ക് സംവാദപരിപാടിക്കിടയിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
ഹിന്ദുക്കള്‍ക്ക് വേദപഠനത്തിനുള്ള അവസരം ഉണ്ടാക്കാനാകുമോ എന്ന ചോദ്യത്തിന് എംഎല്‍എയോട് ചോദിക്കണമെന്ന് സുരേഷ് ഗോപി പറഞ്ഞു.ദേവസ്വം ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന്റെ കൈയിലാണ്.അവരാണ് ഇത് തീരുമാനിക്കേണ്ടത്. ബിജെപി അധികാരത്തില്‍ വന്നാല്‍ തന്നോട് വന്ന് പറയാമെന്നും സുരേഷ് ഗോപി പറഞ്ഞു.
ഇത് പ്രജാ രാജ്യമാണ്. പ്രജകളാണ് രാജാക്കന്മാര്‍. അതേസമയം, വ്യക്തിപരമായ നിവേദനങ്ങള്‍ നേരിട്ട് നല്‍കരുതെന്ന് സുരേഷ് ഗോപി നിര്‍ദ്ദേശിച്ചു. മാധ്യമങ്ങളില്‍ തെറ്റിദ്ധാരണാജനകമായ വാര്‍ത്ത വന്ന പശ്ചാത്തലത്തിലാണ് തീരുമാനം. പറളിയിലെ പരിപാടിക്ക് എത്തും മുമ്പ് തന്നെ മന്ത്രി ഇക്കാര്യം സംഘാടകരോട് ആവശ്യപ്പെട്ടിരുന്നു.















