ആലുവ : അഞ്ച് കിലോഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ഒഡീഷ കണ്ഡമാൽ സ്വദേശി ജക്കാബ ഡിഗൽ (19)നെയാണ് ആലുവ പോലീസ് പിടികൂടിയത്. പൈപ്പ് ലൈൻ റോഡിൽ കഞ്ചാവ് വിൽപ്പനക്ക് എത്തിച്ചപ്പോഴാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
ഒഡീഷയിൽ നിന്ന് കിലോയ്‌ക്ക് 2500 രൂപ നിരക്കിൽ വാങ്ങി പത്തിരട്ടി വിലയ്‌ക്കാണ് ഇവിടെ വിൽപ്പന നടത്തുന്നത്. തീവണ്ടി മാർഗമാണ് കഞ്ചാവ് ഇവിടെ എത്തിച്ചത്. കുറച്ചു നാളുകളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.
ഡി വൈ എസ് പി ടി.ആർ രാജേഷ്, ഇൻസ്പെക്ടർ വി.എം കേഴ്സൻ, എസ്.ഐ എൽദോ പോൾ, സീനിയർ സി പി ഒമാരായ ബിബിൻ ജോയി, അൻവർ ഹുസൈൻ, സി.പി.ഒമാരായ ഷിഹാബ്, അഫ്സൽ, മേരി ദാസ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്
















