തിരുവനന്തപുരം: സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ തന്റെ പേര് പരാമര്‍ശിച്ച പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വക്കീല്‍ നോട്ടീസ് അയച്ച് മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തന്റെ പേര് പിന്‍വലിച്ച് മാപ്പ് പറഞ്ഞില്ലെങ്കില്‍ 2 കോടി രൂപയ്‌ക്ക് മാനനഷ്ടക്കേസ് നല്‍കുമെന്ന് സുരേന്ദ്രന്‍ വക്കീല്‍ നോട്ടീസില്‍ പറയുന്നു.
ശബരിമലയിലെ ദ്വാരപാലക ശില്‍പം ഒരു കോടീശ്വരന് വിറ്റുവെന്നും കടകംപള്ളിയോട് ചോദിച്ചാല്‍ ആര്‍ക്കാണ് വിറ്റത് എന്നറിയാമെന്നുമായിരുന്നു വി ഡി സതീശന്‍ പറഞ്ഞത്. സ്വര്‍ണം ചെമ്പാക്കിയ രാസവിദ്യ ആണ് നടന്നത്. ഒരു പത്രസമ്മേളനം നടത്തി സര്‍ക്കാരിന് പറയാനുള്ളത് പറയുകയാണ് വേണ്ടത്. എന്താണ് ഇത്രയും നാളായി മിണ്ടാതെ ഇരിക്കുന്നതെന്നും വി ഡി സതീശന്‍ ആരാഞ്ഞിരുന്നു.
















