തിരുവനന്തപുരം: ആദ്യകാല ചലച്ചിത്ര നിര്‍മ്മാതാവും സഹസംവിധായകനും എഴുത്തുകാരനുമായ പി സ്റ്റാന്‍ലി (81) അന്തരിച്ചു. തൂവാനത്തുമ്പികള്‍, മോചനം, വരദക്ഷിണ തുടങ്ങി നിരവധി സിനിമകളുടെ നിര്‍മ്മാതാവും വെളുത്ത ക്രതീന, ഏണിപ്പടികള്‍, അസുരവിത്ത്, തുലാഭാരം, നദി, അശ്വമേധം, നിഴലാട്ടം, നഗരമേ നന്ദി തുടങ്ങിയ സിനിമകളുടെ സഹസംവിധായകനുമായിരുന്നു.
1990ല്‍ ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് തിരുവനന്തപുരത്ത് നാലാഞ്ചിറയില്‍ സ്ഥിര താമസമാക്കിയ സ്റ്റാന്‍ലി ‘വാസ്തുകലാപീഠം’ ഡയറക്ടറും വാസ്തു കണ്‍സള്‍ട്ടന്റുമായിരുന്നു. അഞ്ചു നോവലുകളും, ഒരു കഥാസമാഹാരവും അടക്കം ഏതാനും പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്‌കാരം ശനിയാഴ്ച ഉച്ചക്ക് 12ന് മുട്ടട ഹോളി ക്രോസ് ചര്‍ച്ചില്‍ നടക്കും.
















