കോട്ടയം: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-മത് ജന്മവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലെ മേരാ യുവഭാരത് രാജ്യമെമ്പാടും സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായി എല്ലാ ജില്ലകളിലും ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 16 വരെ പദയാത്രകള്‍ സംഘടിപ്പിക്കും. സര്‍ദാര്‍ പട്ടേലിന്റെ ചിന്തകള്‍ യുവക്കളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. പദയാത്രക്ക് മുന്നോടിയായി റീല്‍ മത്സരം, ലേഖന മത്സരം, ക്വിസ് മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കും. മത്സരങ്ങള്‍ക്ക് ‘മൈ ഭാരത്’ പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യാം. (https://mybharat.gov.in/pages/unity march). നവംബര്‍ 26 ന് സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ ജന്മസ്ഥലമായ ഗുജറാത്തിലെ കാരംസദില്‍ നിന്ന് കെവഡിയയിലെ ഏകതാ പ്രതിമ വരെ സംഘടിപ്പിക്കുന്ന ദേശീയ പദയാത്രയില്‍ ഓരോ ജില്ലകളില്‍നിന്നും രണ്ട് പ്രതിനിധികള്‍ പങ്കെടുക്കും.
















