തിരുവനന്തപുരം: ഓര്‍ത്തഡോക്‌സ് സഭ തിരുവനന്തപുരം ഭദ്രാസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത സ്ഥാനമൊഴിഞ്ഞു. രാജിക്കത്ത് കാതോലിക്കാ ബാവയ്‌ക്കു കൈമാറി.
സഭയുടെ ഇപ്പോഴത്തെ സാഹചര്യത്തില്‍ പരിശുദ്ധ സഭ തന്നെ ഏല്‍പിച്ച തിരുവനന്തപുരം ഭദ്രാസന മെത്രാപ്പോലിത്ത, കാതോലിക്കേറ്റ്എംഡി സ്‌കൂള്‍സ് മാനേജര്‍, സഭാ മിഷന്‍ ബോര്‍ഡ്മിഷന്‍ സൊസൈറ്റി അധ്യക്ഷന്‍ എന്നീ ചുമതലകളില്‍ നിന്നും ഒഴിയുന്നുവെന്ന് രാജിക്കത്തില്‍ പറയുന്നു.
രാജിക്കാര്യത്തില്‍ കാതോലിക്കാ ബാവ തീരുമാനമെടുത്തിട്ടില്ലെന്നാണ് അറിയുന്നത്.
















