ന്യൂദല്‍ഹി: തൊട്ടതിനും പിടിച്ചതിനും മോദിയെയും മോദി സര്‍ക്കാരിനെയും വിമര്‍ശിക്കുന്ന നേതാവായ സല്‍മാന്‍ ഖുര്‍ഷിദ് എന്ന സീനിയര്‍ കോണ്‍ഗ്രസ് നേതാവ് ദല്‍ഹിയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ മോദി സര്‍ക്കാരിനെ പുകഴ്‌ത്തിയപ്പോള്‍ പലരും ഞെട്ടി.
കോവിഡ് മഹാമാരിയുടെ കാലത്ത് വാക്സിനേഷന്റെ കാര്യത്തില്‍ ഇന്ത്യ ലോകത്തെ ഞെട്ടിച്ചുകളഞ്ഞെന്നായിരുന്നു സല്‍മാന്‍ ഖുര്‍ഷിദിന്റെ മോദി സര്‍ക്കാരിനെക്കുറിച്ചുള്ള അഭിനന്ദനം.
ലോകത്തിന് ഉപയോഗിക്കാന്‍ കഴിയുന്ന ഏറ്റവും മികച്ച വാക്സിന്‍ ചുരുങ്ങിയ കാലത്തിനുള്ള നമ്മള്‍ സൃഷ്ടിച്ചെന്ന് നിസ്സാരകാര്യമല്ലെന്നും ഇക്കാര്യത്തില്‍ നമുക്ക് അഭിമാനിക്കാമെന്നും സല്‍മാന്‍ ഖുര്‍ഷിദ് ചൂണ്ടിക്കാട്ടി. .
അതുകൊണ്ട് തന്നെ ന്യൂയോര്‍ക്ക് ടൈംസ് പോലുളള വിദേശമാധ്യമങ്ങളില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നാലും നമ്മള്‍ അത് കാര്യമാക്കരുതെന്നും നമ്മുടെ ആത്മവിശ്വാസത്തില്‍ നമുക്ക് ഉറപ്പുണ്ടാവണമെന്നും സല്‍മാന്‍ ഖുര്‍ഷിദ് പറഞ്ഞു.
















