കൊച്ചി: പന്ത്രണ്ടു വയസുകാരിക്കു നേരെ പീഡന ശ്രമം നടത്തിയ കാക്കനാട് തുതിയൂര്‍ വ്യാകുല മാതാ പള്ളിയിലെ കപ്യാര്‍ ഷാജി ജോസഫ് പോക്‌സോ കേസില്‍ അറസ്റ്റിലായി. കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ച പള്ളി വികാരിക്കെതിരെ തൃക്കാക്കര പൊലീസ് കേസെടുക്കുകയും ചെയ്തു.
കഴിഞ്ഞ മാസം 16ന് പെരുന്നാളിനോടനുബന്ധിച്ച് ഡാന്‍സ് പരിശീലനത്തിന് ശേഷം പെണ്‍കുട്ടി വിശ്രമിക്കുമ്പോഴായിരുന്നു പീഡന ശ്രമം നടന്നത്. പരാതി ഉയര്‍ന്നപ്പോള്‍ നിയമം അനുശാസിക്കും വിധം പൊലീസില്‍ അറിയിക്കുന്നതിനുപകരം വിഷയം ഒത്തുതീര്‍പ്പാക്കാനാണ് വികാരി ശ്രമിച്ചത്. ഇതിനാണ് വികാരിക്കെതിരെ കേസെടുത്തത്.
















