കൊച്ചി: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങള്‍ക്കെതിരായ റിട്ട് ഹര്‍ജികളെല്ലാം ഹൈക്കോടതി തള്ളി.
നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന കാരണത്താല്‍ 103 ഹര്‍ജികളാണ് കോടതി നിരസിച്ചത്. ഹര്‍ജികളില്‍ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തില്‍ കോടതി എല്ലാ ഹര്‍ജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്.
ഭരണഘടനയുടെ അനുഛേദം 243 O(a) ,243ZG പ്രകാരം ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ഉത്തരവുകള്‍ കോടതിയില്‍ ചോദ്യം ചെയ്യാന്‍ പാടില്ലാത്തതാണെന്നും കോടതി നിരീക്ഷിച്ചു.
ഹര്‍ജികള്‍ക്കെതിരായി ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഉന്നയിച്ച പ്രാഥമികമായ വാദങ്ങള്‍ക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും കോടതി ഉത്തരവില്‍ വ്യക്തമാക്കി. ഡീലിമിറ്റേഷന്‍ കമ്മീഷന് വേണ്ടി സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ അഡ്വ. ദീപു ലാല്‍ മോഹന്‍ ഹാജരായി.
















