കൊച്ചി: പട്ടാപ്പകല്‍ മുഖംമൂടി ധരിച്ചെത്തി തോക്ക് ചൂണ്ടി കവര്‍ച്ച.കുണ്ടന്നൂരിലെ സ്റ്റീല്‍ വില്‍പ്പന കേന്ദ്രത്തില്‍ നിന്നും 80 ലക്ഷം കവര്‍ന്നു.
ആറംഗ സംഘമാണ് മുഖംമൂടി ധരിച്ചെത്തി കവര്‍ച്ച നടത്തിയത്. വടുതല സ്വദേശി സജി എന്നയാളെ പൊലീസ് പിടികൂടി.ബുധനാഴ്ച ഉച്ചയ്‌ക്ക് മൂന്നരയോടെയായിരുന്നു സംഭവം.
കവര്‍ച്ച സംഘത്തിലെ രണ്ടുപേരാണ് ആദ്യം കാറില്‍ സ്ഥലത്ത് എത്തിയത്. പിന്നീട് നാല് പേര്‍ കൂടിയെത്തി പണം കവരുകയായിരുന്നു.















