തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് ബിജെപി ഇന്ന് പ്രതിഷേധ മാര്‍ച്ച് നടത്തും. രാവിലെ 10ന് മ്യൂസിയം പോലീസ് സ്റ്റേഷന്‍ പരിസരത്തു നിന്നാരംഭിക്കുന്ന മാര്‍ച്ച് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
നാളെ വിവിധ ജില്ലാ കേന്ദ്രങ്ങളിലെ പ്രതിഷേധ മാര്‍ച്ചുകള്‍ക്ക് പി.കെ. കൃഷ്ണദാസ്(കൊല്ലം) ശോഭ സുരേന്ദ്രന്‍(ആലപ്പുഴ), കുമ്മനം രാജശേഖരന്‍, അഡ്വ. എസ്. സുരേഷ് (പത്തനംതിട്ട) പി. സുധീര്‍(ഇടുക്കി), അനൂപ് ആന്റണി, സി. കൃഷ്ണകുമാര്‍(കോട്ടയം), വി. മുരളീധരന്‍(എറണാകുളം), സി.കെ. പദ്മനാഭന്‍(തൃശൂര്‍), ബി. ഗോപാലകൃഷ്ണന്‍(പാലക്കാട്), കെ.കെ. അനീഷ് കുമാര്‍(മലപ്പുറം), എം.ടി. രമേശ്(വയനാട്), കെ. സുരേന്ദ്രന്‍(കോഴിക്കോട്), വി. ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍(കണ്ണൂര്‍), എ.പി. അബ്ദുള്ളക്കുട്ടി(കാസര്‍കോട്) എന്നിവര്‍ നേതൃത്വം നല്‍കും.
















