കൊച്ചി:കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരെ എസ്എഫ്‌ഐക്കാര്‍ കയ്യേറ്റം ചെയ്തു.സംഘര്‍ഷത്തെ തുടര്‍ന്ന് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ മൂന്നു ദിവസത്തേക്ക് അവധി പ്രഖ്യാപിച്ചു
സര്‍വകലാശാല തെരഞ്ഞെടുപ്പിന് പിന്നാലെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപി പ്രവര്‍ത്തകരെ ആക്രമിച്ചത്.സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാലാണ് അടുത്ത മൂന്നു ദിവസം അവധി പ്രഖ്യാപിച്ചതെന്ന് അധികൃതര്‍ വെളിപ്പെടുത്തി.
സര്‍വകലാശാല ജനറല്‍ സീറ്റില്‍ മുഴുവന്‍ സീറ്റിലും എസ്എഫ്‌ഐയാണ് വിജയിച്ചത്. 20 യൂയുസിമാരില്‍ 17 എസ്എഫ്‌ഐ നേടി. വിജയാഹ്ലാദം നടത്തുന്നിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എബിവിപിയുടെ കൊടി തോരണങ്ങള്‍ നശിപ്പിച്ചത് ചോദ്യം ചെയ്തതോടെയാണ് ആക്രമണം ഉണ്ടായത്.
















