മുംബൈ: വീട്ടമ്മമാരായ സ്ത്രീകളെക്കുറിച്ച് നടന്‍ അമിതാഭ് ബച്ചന്‍ തന്റെ ബ്ലോഗില്‍ എഴുതിയ ഒരു കുറിപ്പ് ശ്രദ്ധനേടി.
കൗന്‍ ബനേഗാ ക്രോര്‍പതി 17 ലെ തന്റെ സ്ത്രീ പ്രേക്ഷകരെ കുറിച്ച് സംസാരിച്ച അമിതാഭ്, സ്ത്രീകളോട് എന്താണ് ചെയ്യുന്നതെന്ന് ചോദിക്കുമ്പോഴെല്ലാം പതിഞ്ഞ സ്വരത്തിലാണ് മറുപടി വന്നതെന്ന് ചൂണ്ടിക്കാട്ടി. വീട്ടമ്മയെന്ന് പറയാന്‍ പലര്‍ക്കും സങ്കോചമായിരുന്നു.
വീട്ടമ്മ എന്നത് ഒരിക്കലും ശബ്ദം താഴ്‌ത്തി പറയേണ്ട പദവിയല്ല. അഭിമാനത്തോടെ പറയണമെന്ന് അദ്‌ദേഹം ആഹ്വാനം ചെയ്തു.
ഒരു വീട് കൈകാര്യം ചെയ്യുന്നത് അത്ര എളുപ്പമല്ലെന്ന് ഓര്‍ക്കണം. എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്യുക, എല്ലാ ജോലികള്‍ക്കും മേല്‍നോട്ടം വഹിക്കുക എന്നത് ഭാരിച്ച ജോലിയാണ്. അതില്‍ അഭിമാനിക്കണം.
കോവിഡ് കാലത്ത് ഒരു വീട് നോക്കി നടത്തുന്നത് എത്രത്തോളം ബുദ്ധിമുട്ടാണെന്ന് പുരുഷന്മാര്‍ക്ക് മനസ്സിലായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
















