കൊച്ചി : ശബരിമല സ്വര്‍ണ മോഷണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കൊല്ലം സ്വദേശി ആര്‍ രാജേന്ദ്രനാണ് ഹര്‍ജി നല്‍കിയത്.
സ്വര്‍ണ മോഷണത്തില്‍ സംശയനിഴലിലുള്ള ആളുകള്‍ക്കെതിരെ എഫ്ഐആര്‍ ഇട്ട് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ ഒരു ആവശ്യം. ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്ന സ്വര്‍ണം ഉള്‍പ്പെടെ സൂക്ഷിക്കുന്ന സ്റ്റോര്‍ റൂം വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് സൂക്ഷിക്കണമെന്നും ആവശ്യമുണ്ട്. കിലോക്കണക്കിന് സ്വര്‍ണമാണ് നഷ്ടപ്പെട്ടത്.കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം ആവശ്യമാണെന്നും സിബിഐയോട് അന്വേഷിക്കാന്‍ നിര്‍ദേശിക്കണമെന്നുമാണ് ആവശ്യം.
ശബരിമല സ്വര്‍ണപാളി വിഷയത്തില്‍ അന്വേഷണത്തിന് ഹൈക്കോടതി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.1999 ല്‍ വിജയ് മല്യ വഴിപാടായി പൊതിഞ്ഞ സ്വര്‍ണത്തിലാണ് കുറവ് കണ്ടെത്തിയത്.ഇവ മങ്ങിയെന്ന് പറഞ്ഞ് സ്വര്‍ണ പാളികള്‍ ചെന്നൈയിലെത്തിച്ച് വീണ്ടും സ്വര്‍ണം പൂശിയതും തട്ടിപ്പാണെന്നാണ് ആരോപണം.
















