തിരുവനന്തപുരം: ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? കോടികള്‍ മറിയുന്ന കച്ചവടമാണ് നടന്നത്. ശബരിമലയിലെ ദ്വാരപാലക ശില്പം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു.
ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു. ‘സ്വര്‍ണം ബാക്കിയായിട്ടുണ്ട്. അത് വിറ്റ് കല്യാണം നടത്തിക്കൊടുക്കാമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എന്‍. വാസുവിന് മെയില്‍ അയച്ചത്. സിപിഎമ്മിന്റെ അടുത്ത ആളാണ് എന്‍. വാസു. ആ ആള്‍ക്ക് ഇതെല്ലാം അറിയാം. എല്ലാം മറച്ചുവെക്കുകയാണ്. കോടികള്‍ക്കാണ് ദ്വാരപാലക ശില്പം വിറ്റത്.
















