ഓസ്ലോ: 2025ലെ ഭൗതികശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്. ജോണ്‍ ക്ലാര്‍ക്ക്, മിഷേല്‍ എച്ച്. ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവര്‍ക്കാണ് പുരസ്‌കാരം.
വൈദ്യുത സര്‍ക്യൂട്ടിലെ മാക്രോസ്‌കോപ്പിക് ക്വാണ്ടം മെക്കാനിക്കല്‍ ടണലിംഗും ഊര്‍ജ ക്വാണ്ടീകരണവും കണ്ടുപിടിച്ചതിനാണ് പുരസ്‌കാരം.
കഴിഞ്ഞ വര്‍ഷം ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം ജോണ്‍ ഹോപ്ഫീല്‍ഡ്, ജെഫ്രി ഹിന്റണ്‍ എന്നിവര്‍ക്കായിരുന്നു. ഇപ്പോഴത്തെ ശക്തമായ മെഷീന്‍ ലേണിംഗിന് അടിസ്ഥാനമായ രീതികള്‍ വികസിപ്പിക്കുന്നതിന് ഭൗതികശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ചതിനായിരുന്നു അംഗീകാരം.
ഇതുവരെ 226 പേര്‍ക്കാണ് ഭൗതികശാസ്ത്ര നൊബേല്‍ പുരസ്‌കാരം നല്‍കിയിട്ടുള്ളത്.
















