പത്തനംതിട്ട : പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ താത്കാലിക വാച്ചറായ അനില്‍ കുമാറിന്റെ (32) മൃതദേഹം പൊന്നമ്പലമേട് വനത്തില്‍ കണ്ടെത്തി. പൊന്നമ്പലമേട് പാതയില്‍ ഒന്നാം പോയിന്റിന് സമീപം കടുവ ഭക്ഷിച്ചനിലയിലായിരുന്നു മൃതദേഹാവശിഷ്ടങ്ങള്‍. ആദിവാസി വിഭാഗത്തില്‍പ്പെട്ട അനില്‍കുമാര്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ ഞായറാഴ്ച രാവിലെ വീട്ടില്‍നിന്ന് പോയതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. പമ്പയിലേക്കു പോകുന്നുവെന്നാണ് വീട്ടില്‍ പറഞ്ഞത്. മൂന്നുദിവസമായിട്ടും കാണാഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് അധികൃതര്‍ നടത്തിയ തിരച്ചിലില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭാര്യ: മഞ്ജു. മക്കള്‍: വിദ്യ, നിത്യ, ആദര്‍ശ്.
















