പാലക്കാട്: മണ്ണാര്‍ക്കാട് കച്ചേരിപ്പറമ്പില്‍ കിണറ്റില്‍ വീണ് കുഞ്ഞ് മരിച്ചു.ഒന്നര വയസുളള ഏദന്‍ ആണ് മരിച്ചത്. കച്ചേരിപ്പറമ്പ് നെട്ടന്‍ കണ്ടന്‍ മുഹമ്മദ് ഫാസിലിന്റെയും മുഫീതയുടെയും മകനാണ്.
ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം.വൈകിട്ട് വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി അബദ്ധത്തില്‍ കിണറ്റില്‍ വീണത്.
അടുക്കളയോട് ചേര്‍ന്ന് ചെറിയ ആള്‍മറയുള്ള കിണറിലാണ് കുട്ടി വീണത്.
















