Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ആ സൈനികര്‍ നമ്മോട് പറയുന്നത്

രാഷ്‌ട്രത്തിനു വേണ്ടി ജീവന്‍ ത്യജിച്ച തങ്ങളിലൊരാളുടെ സഹോദരിയെ വിവാഹമണ്ഡപത്തിലേക്ക് ആനയിക്കുന്ന സൈനികരുടെ ചിത്രം അവിസ്മരണീയമാണ്. അരുണാചലില്‍ നടന്ന ഏറ്റുമുട്ടലില്‍ ബലിദാനിയായ ആശിഷ് എന്ന സൈനികന്റെ സ്വപ്‌നമായിരുന്നു സ്വന്തം സഹോദരി ആരാധനയുടെ വിവാഹം. ഈ സ്വപ്നമാണ് സഹോദരന്റെ സ്ഥാനത്തുനിന്ന് സൈനികര്‍ നടത്തിക്കൊടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 04:28 pm IST
in Editorial, Vicharam

രാഷ്‌ട്രത്തിന്റെ അതിര്‍ത്തി കാക്കുകയും, ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കുകയും, അതിക്രമിച്ചു കയറുന്ന ശത്രു സൈന്യത്തെ തുരത്തിയോടിക്കുകയും ചെയ്യുന്നതില്‍ ഭാരതത്തിന്റെ സൈനികര്‍ പ്രകടിപ്പിക്കുന്ന ആത്മാര്‍ത്ഥതയും, അവര്‍ കാഴ്ചവയ്‌ക്കുന്ന ധീരതയും ലോക പ്രസിദ്ധമാണ്. ചൈനയുമായുള്ള യുദ്ധത്തില്‍ അന്നത്തെ രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിന്റെ അനാസ്ഥ കൊണ്ട് സംഭവിച്ച തിരിച്ചടി ഒഴിച്ചുനിര്‍ത്തിയാല്‍ ഐതിഹാസികമായ പോരാട്ടമാണ് യുദ്ധമുഖങ്ങളില്‍ ഭാരതത്തിന്റെ സൈനികര്‍ കാഴ്ച വച്ചിട്ടുള്ളത്. ഭാരതത്തിന്റെ അതിര്‍ത്തി കടന്നെത്തുന്ന ശത്രുക്കളെ മാത്രമല്ല, രാഷ്‌ട്രത്തിന്റെ ഐക്യത്തെയും അഖണ്ഡതയെയും വെല്ലുവിളിക്കുന്നവരെ അതിര്‍ത്തിക്ക് അപ്പുറത്തു പോയി നേരിടാനും നമ്മുടെ സൈനികര്‍ മികവു കാണിക്കുന്നു. പുല്‍വാമയില്‍ ജയ്‌ഷെ മുഹമ്മദ് ഭീകരര്‍ സൈനികരെ ആക്രമിച്ച് കൊലപ്പെടുത്തിയതിനും, പഹല്‍ഗാമില്‍ ജിഹാദി ഭീകരര്‍ നിരപരാധികളെ കൂട്ടക്കൊല ചെയ്തതിനും യഥാക്രമം പാക്കധീന കശ്മീരിലും പാകിസ്ഥാനില്‍ കടന്നും ഭാരത സൈനികര്‍ നടത്തിയ പ്രഹരം ദേശസ്‌നേഹത്തിന്റെയും ധീരതയുടെയും പുതിയ ചരിത്രം രചിക്കുകയുണ്ടായി.

ശത്രുക്കളെ തുരത്താന്‍ മാത്രമല്ല, മിത്രങ്ങളെ ചേര്‍ത്തുപിടിക്കാനും നമ്മുടെ സൈനികര്‍ക്ക് അറിയാം. പ്രളയവും ഭൂകമ്പവും പോലുള്ള പ്രകൃതിദുരന്തങ്ങളില്‍ ജീവന്‍ പണയം വച്ച് സൈനികര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലടക്കം നിരവധി ഉദാഹരണങ്ങളുണ്ടല്ലോ. എന്നാല്‍ അത്യപൂര്‍വ്വവും ഹൃദയത്തില്‍ തൊടുന്നതുമായ ഒരു പ്രവൃത്തി ഇക്കഴിഞ്ഞ ദിവസം സൈനികരുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നു. രാഷ്‌ട്രത്തിനു വേണ്ടി ജീവന്‍ ത്യജിച്ച തങ്ങളിലൊരാളുടെ സഹോദരിയെ വിവാഹമണ്ഡപത്തിലേക്ക് ആനയിക്കുന്ന സൈനികരുടെ ചിത്രം അവിസ്മരണീയമാണ്. അരുണാചലില്‍ നടന്ന ഏറ്റുമുട്ടലില്‍ ബലിദാനിയായ ആശിഷ് എന്ന സൈനികന്റെ സ്വപ്‌നമായിരുന്നു സ്വന്തം സഹോദരി ആരാധനയുടെ വിവാഹം. ഈ സ്വപ്‌നമാണ് സഹോദരന്റെ സ്ഥാനത്തുനിന്ന് സൈനികര്‍ നടത്തിക്കൊടുത്തത്. ഹിമാചല്‍ പ്രദേശിലെ സിര്‍മര്‍ ജില്ലയിലാണ് ആശിഷിന്റെ വീട്. അവിടെയായിരുന്നു വിവാഹം. ആരാധനയെ വിവാഹ മണ്ഡപത്തിലേക്ക് ആനയിച്ചതുള്‍പ്പെടെ എല്ലാ ചടങ്ങുകളിലും സൈനികര്‍ പങ്കുകൊണ്ടു. ഭര്‍തൃ വീട്ടിലേക്കുള്ള ആരാധനയുടെ യാത്രയെ അനുഗമിക്കുക മാത്രമല്ല, ഈ സഹോദരിക്കായി മൂന്ന് ലക്ഷം രൂപയുടെ സ്ഥിരനിക്ഷേപവും നല്‍കിയാണ് സൈനികര്‍ മടങ്ങിയത്.

സൈനികര്‍ക്കിടയിലെ സാഹോദര്യത്തിന്റെ ദൃഢതയാണ് ഇത് കാണിക്കുന്നത്. അരുണാചലില്‍ നിന്ന് ഈ വിവാഹം നടത്താന്‍ ഹിമാചലില്‍ എത്തിയ സൈനികര്‍ക്കൊപ്പം പ്രദേശത്തെ വിമുക്തഭടന്മാരും ചേര്‍ന്നു എന്നത് സാഹോദര്യത്തിന്റെ മാറ്റുകൂട്ടുന്നു. പലപ്പോഴും യുദ്ധകാലത്ത് മാത്രമാണ് നാം സൈനികരെ ഓര്‍ക്കുന്നത്. നാടും വീടും വിട്ട്, പ്രിയപ്പെട്ടവരില്‍ നിന്ന് വളരെയകന്ന് ഏതു സമയത്തും ജീവന്‍ ത്യജിക്കേണ്ടി വരുമെന്നു കരുതി കഴിയുന്നവരുടെ വ്യഥകള്‍ പലരും തിരിച്ചറിയാറില്ല. യുദ്ധത്തിലും ശത്രുക്കളുടെ മറ്റുതരത്തിലുള്ള ആക്രമണങ്ങളിലും ജീവനും ജീവിതവും നഷ്ടപ്പെടുമ്പോള്‍ മാത്രമാണ് ഇവരെ മറ്റുള്ളവര്‍ തിരിച്ചറിയുക. ഒരു ജനതയുടെ ഒന്നാകെയുള്ള ജീവനും സ്വത്തിനും സമാധാന ജീവിതത്തിനും കാവല്‍ നില്‍ക്കുന്നവരാണ് സൈനികര്‍. അവരുടെ കുടുംബത്തിന് കാവലാളാവാന്‍ നമുക്ക് ബാധ്യതയുണ്ട്. സ്വ സഹോദരന്റെ അഭാവത്തില്‍ ആരാധനയുടെ വിവാഹം നടത്തിക്കൊടുത്ത സൈനികര്‍ ഈ ഉത്തരവാദിത്വം ഓരോ പൗരനെയും ഓര്‍മിപ്പിക്കുന്നു.

Tags: national securitysetbackindian soldierssincerity and braveryguarding bordersrepelling enemy forcesworld-famouswar with China
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേന്ദ്രപദ്ധതിക്ക് അള്ളുവയ്‌ക്കാന്‍ ശ്രമിച്ച പിണറായി സര്‍ക്കാരിന് ഹൈക്കോടതിയില്‍ തിരിച്ചടി

Entertainment

ഗാനങ്ങളുടെ പകര്‍പ്പവകാശം നിര്‍മ്മാതാക്കള്‍ക്ക്, സരേഗമ നല്‍കിയ ഹര്‍ജിയില്‍ ഇളയരാജയ്‌ക്ക് തിരിച്ചടി

US

ദേശീയ സുരക്ഷയ്‌ക്ക് അനിവാര്യം, ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് ഡൊണാള്‍ഡ് ട്രംപ്

Kerala

ഷൈന്‍ ടോം ചാക്കോ ലഹരി ഉപയോഗിച്ചതിന് തെളിവില്ല; കേസ് നിലനിൽക്കുമോ എന്നതിൽ സംശയം, നിയമോപദേശം തേടാൻ പോലീസ്

Kerala

കേരള ക്രിക്കറ്റ് അസോസിയേഷന് തിരിച്ചടി, ഭൂമി ഇടപാടുകളിലെ ക്രമക്കേടിനെതിരായ കേസ് തുടരാമെന്ന് ഡിവിഷന്‍ ബെഞ്ച്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.