Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഡോളറിന് 1.35 ലക്ഷം റിയാൽ: പണപ്പെരുപ്പത്തിനെ ചെറുക്കാൻ കറൻസിയിൽ നാലു പൂജ്യം വെട്ടി ഇറാൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 06:51 am IST
in World

ഒരു ഡോളറിന് 1.35 ലക്ഷം റിയാൽ എന്ന നിലയിലേക്ക് മൂല്യം ഇടിഞ്ഞതിനെ തുടർന്ന് കറൻസിയിൽ നിന്ന് നാലു പൂജ്യങ്ങൾ വെട്ടിമാറ്റി പണപ്പെരുപ്പത്തിനെ ചെറുക്കാൻ ഇറാൻ നീക്കം തുടങ്ങി. 10,000 റിയാൽ ഇതോടെ ഇനി വെറും ഒരു റിയാൽ ആകും. ഇതിനുള്ള അനുമതി ഇറാന്റെ പാർലമെന്റ് കേന്ദ്രബാങ്കിന് നൽകിയിട്ടുണ്ട്.

മൂന്നുവർഷംകൊണ്ടാണ് മാറ്റം പ്രാബല്യത്തിൽ വരുത്തുക. അതുവരെ പഴയ 10,000 റിയാലും പുതിയ 1 റിയാലും ഒരേസമയം പ്രചാരത്തിലുണ്ടാകും. 3 വർഷം കഴിഞ്ഞ് പഴയ കറൻസി പൂർണമായും ഒഴിവാക്കും. നിയന്ത്രണാതീതമായ പണപ്പെരുപ്പത്തിന് കടിഞ്ഞാണിടാനും, സാധനങ്ങൾ വാങ്ങുമ്പോൾ ജനങ്ങൾ മില്യന്റെയും ബില്യന്റെയും കണക്കുകൾ പറയേണ്ടി വരുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനുമാണ് പൂജ്യം വെട്ടുന്ന ഈ നീക്കത്തിന്റെ ലക്ഷ്യം.

കറൻസിയിൽ നിന്ന് നാലു പൂജ്യം ഒഴിവാക്കാൻ ഇറാന്റെ ഇക്കണോമിക് കമ്മിഷൻ കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ അനുമതി നൽകിയിരുന്നു. ഡോളറിനെതിരെ റിയാൽ നേരിടുന്ന കനത്ത മൂല്യത്തകർച്ച മറികടക്കുക എന്നതും പുതിയ സാമ്പത്തിക തന്ത്രത്തിന്റെ ഭാഗമാണ്.

പണപ്പെരുപ്പം കുത്തനെ ഉയർന്നതിനാൽ ഇറാനിൽ നിലവിൽ 10,000 റിയാലാണ് പ്രാഥമിക കറൻസി യൂണിറ്റ്. ഈ 10,000ൽ നിന്ന് നാല് പൂജ്യങ്ങൾ വെട്ടിമാറ്റുന്നതിലൂടെ കറൻസി വിനിമയം എളുപ്പമാകുമെന്നാണ് പ്രതീക്ഷ. ഏറ്റവും ചെറിയ തുക ഇനി 10,000 എന്നതിന് പകരം 1 റിയാൽ ആയതിനാൽ ഇടപാടുകൾ ലളിതമാകും.

10,000 റിയാൽ ഇനി 1 റിയാൽ
1 റിയാൽ = 100 ഖെറാൻ
മൂല്യം നഷ്ടപ്പെട്ടതിനാൽ വൻതോതിൽ കറൻസികൾ അച്ചടിക്കേണ്ടിവന്നത് ഇറാന്റെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിച്ചിരുന്നു. പൂജ്യം ഒഴിവാക്കി മൂല്യം ക്രമീകരിച്ചതിലൂടെ അച്ചടിയും ചെലവും കുറയ്‌ക്കാമെന്നാണ് പ്രതീക്ഷ. എന്നാൽ, ഡോളറിനെതിരായ കറൻസി മൂല്യത്തിൽ യാതൊരു മാറ്റവുമുണ്ടാകില്ലെന്നതിനാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഇതൊന്നേ മതിയാകൂവെന്ന് വിദഗ്ധർ കരുതുന്നില്ല. പണപ്പെരുപ്പ നിയന്ത്രണത്തിന് സാമ്പത്തിക നയപരമായ കൃത്യമായ നടപടികളാണ് ആവശ്യമായതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

2018ൽ ഇറാനും യുഎസും തമ്മിലുള്ള ആണവ ഉടമ്പടി പാളിയതിനെ തുടർന്ന് യുഎസ് ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തി. ഇതോടെയാണ് റിയാലിന്റെ മൂല്യത്തകർച്ച വേഗതയാർജിച്ചത്.

2015ൽ 1 ഡോളറിന് = 32,000 റിയാൽ
2018ൽ ഉപരോധങ്ങൾക്ക് ശേഷം = 1.35 ലക്ഷം റിയാൽ
ഔദ്യോഗിക നിരക്ക് ഇപ്പോഴും 1 ഡോളറിന് = 42,000 റിയാൽ
വിപണി മൂല്യം ഇപ്പോൾ ≈ 11.15 ലക്ഷം റിയാൽ
2018 മുതൽ റിയാലിന്റെ മൂല്യം ഡോളറിനെതിരെ 90%ലേറെയാണ് ഇടിഞ്ഞത്. പണപ്പെരുപ്പം ഇപ്പോൾ 38.7% ആണ് (2025 മേയ് കണക്കുകൾ പ്രകാരം). ഇന്ത്യയിൽ ഇത് ഏകദേശം 3% മാത്രമാണ്. ഉപരോധങ്ങളും രാഷ്‌ട്രീയ സംഘർഷങ്ങളും ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ കടുത്ത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.ദൈനംദിന ഇടപാടുകളിൽ ഇറാൻ ജനങ്ങൾ 10 റിയാലിന് പകരം “ടൊമൻ” എന്ന പേരാണ് വ്യാപകമായി ഉപയോഗിക്കുന്നത്. എന്നാൽ, കറൻസിയുടെ ഔദ്യോഗിക പേര് റിയാൽ തന്നെയായിരിക്കും തുടരണം എന്നതാണ് ഇക്കണോമിക് കമ്മിഷന്റെ ശുപാർശ.കറൻസിയിൽ നിന്ന് പൂജ്യം ഒഴിവാക്കുന്നത് ഇറാൻ മാത്രം ചെയ്ത നടപടി അല്ല.

സിംബാബ്‌വേ — 10 പൂജ്യങ്ങൾ വെട്ടി (10 ബില്യൺ → 1 ഡോളർ)
തുർക്കി (2005) — 6 പൂജ്യങ്ങൾ വെട്ടി ലിറയുടെ മൂല്യം പുനഃക്രമീകരിച്ചു

ഇറാൻ കറൻസിയിൽ നിന്ന് പൂജ്യങ്ങൾ വെട്ടി കറൻസി സംവിധാനം ലളിതമാക്കാനും പണപ്പെരുപ്പത്തിന്റെ ആഘാതം കുറയ്‌ക്കാനും ശ്രമിക്കുന്നു. പക്ഷേ, മൂല്യത്തകർച്ച തടയാനും വിലവർധന നിയന്ത്രിക്കാനും ഇതിന് പുറമെ ശക്തമായ സാമ്പത്തിക നയങ്ങളാണ് ആവശ്യമായതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Tags: ranian Rial
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആസാമില്‍ ബിജെപിയുടെ പ്രചരണത്തിന് 40 താര പ്രചാരകര്‍

കൊല്‍ക്കത്തയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നു

ബംഗാളില്‍ ആവേശമായി നിതിന്‍ നബിന്‍

ആയുര്‍വേദ മിത്രം പദ്ധതി എഎച്ച്എംഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. ഇടൂഴി ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആയുര്‍വേദ മിത്രം പദ്ധതി തുടങ്ങി

ചിലന്തിയാര്‍ ചെക്ക് ഡാം; കേരളം സുപ്രീംകോടതിയില്‍

ആലുവ നിയോജക മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി എം.എ ബ്രഹ്‌മരാജിന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു

കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രം പരിവര്‍ത്തനത്തിന്റെ ദിശയില്‍: എ.പി. അബ്ദുള്ളക്കുട്ടി

പ്രകൃതി ശുദ്ധമായി നിലനില്‍ക്കണം:ആനന്ദവനം ഭാരതി

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയണം: സാംബവ മഹാസഭ

ടൂറിസ്റ്റ് ബസും ടിപ്പറും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളും കത്തിനശിച്ചു; 10 മരണം, 20 പേർക്ക് ഗുരുതരം

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

ഭാരത കപ്പലുകള്‍ക്ക് ഹോര്‍മൂസില്‍ നാവികസേന കവചം; അയച്ചത് ആഞ്ച് യുദ്ധക്കപ്പലുകള്‍

അമേരിക്കയുടെ അത്യാധുനിക എഫ്-18 യുദ്ധവിമാനം വെടിവെച്ചിട്ട് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.