കണ്ണൂര്‍: പൊലീസിനെ കൈയേറ്റം ചെയ്ത സിപിഎം ലോക്കല്‍ സെക്രട്ടറി ഉള്‍പ്പെടെ 20 പേര്‍ക്കെതിരെ കേസ്. ചൊക്ലി ലോക്കല്‍ സെക്രട്ടറി ടി.ജയേഷ് ഉള്‍പ്പടെ ഉള്ളവര്‍ക്കെതിരെയാണ് കേസെടുത്തത്.
പൊതുസ്ഥലത്ത് സ്ഥാപിച്ച കൊടിതോരണങ്ങള്‍ നീക്കാനെത്തിയ പൊലീസ് സംഘത്തെയാണ് സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ചത്. ഏഴ് വകുപ്പുകള്‍ ചേര്‍ത്താണ് പൊലീസ് കേസെടുത്തത്.
എന്നാല്‍ പൊലീസാണ് തങ്ങളെ മര്‍ദിച്ചതെന്നാണ് ലോക്കല്‍ സെക്രട്ടറിയുടെയും അനുയായികളുടെയും ആരോപണം. ഈ വാദവുമായി ഇവര്‍ ആശുപത്രിയില്‍ mainചികിത്സ തേടി.
















