കൊല്‍ക്കത്ത: വെള്ളപ്പൊക്കവും ഉരുള്‍പ്പൊട്ടലും കനത്ത മഴയും നാശം വിതച്ച ബംഗാളിലെ ജയ്‌പാല്‍ഗുരി പ്രദേശത്ത് ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ പോയ ബിജെപിയുടെ ഗോത്രവര്‍ഗ്ഗ എംപിക്ക് തൃണമൂല്‍ ഗുണ്ടകളുടെ അതിക്രൂരമര്‍ദ്ദനം. രണ്ട് തവണ എംപിയായ ഇദ്ദേഹം ജനങ്ങള്‍ ഏറെ ബഹുമാനിക്കുന്ന ഒരു എംപിയാണ്. ഈ മേഖലയില്‍ ബിജെപിക്കാര്‍ പ്രകൃതി ദുരന്തത്തില്‍ കഷ്ടപ്പെടുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ പാടില്ല എന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനത്തിന്റെ ഭാഗമാണ് ഈ ആക്രമണം. സഹായമെത്തിച്ചാല്‍ വോട്ട് ചോര്‍ന്നെങ്കിലോ എന്ന ഭീതിയാണ് തൃണമൂല്‍ നേതാക്കള്‍ക്ക്.
https://twitter.com/amitmalviya/status/1975101698675757322
മാത്രമല്ല ജനങ്ങള്‍ വെള്ളപ്പൊക്കക്കെടുതികളില്‍ വലയുമ്പോള്‍ മമത ബാനര്‍ജി കൊല്‍ക്കത്ത കാര്‍ണിവലില്‍ ആടിപ്പാടുകയായിരുന്നുവെന്ന് ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറയുന്നു. എക്സില്‍ പങ്കുവെച്ച പോസ്റ്റില്‍ തല്ല് കിട്ടി ചോര വാര്‍ന്നൊഴുകുന്ന മുഖത്തോടെ യാത്ര ചെയ്യുന്ന ബിജെപിയുടെ ഗോത്രവര്‍ഗ്ഗക്കാരനായ എംപിയുടെ വീഡിയോയും കാണാം.
ചോരവാര്‍ന്നൊലിക്കുന്ന മുഖവും ശരീരവുമായി അവശനിലയിലായ ഈ ഗോത്രവര്‍ഗ്ഗ എംപി ഖാഗെന്‍ മുര്‍മുവിന്റെ വീഡിയോ വൈറലാണ്. ഇനിയും അക്രമികള്‍ക്കെതിരെ മമത നടപടിയെടുത്തിട്ടില്ല. ഇതോടെ മമത ബാനര്‍ജിയുടെ പ്രസംഗത്തില്‍ വഴിഞ്ഞൊഴുകുന്ന ഗോത്രവര്‍ഗ്ഗ പ്രേമത്തിന് യാതൊരര്‍ത്ഥവുമില്ലെന്ന വിമര്‍ശനം ഉയരുകയാണ്.
വടക്കന്‍ മാള്‍ഡ മണ്ഡലത്തില്‍ നിന്നും രണ്ടു തവണ എംപിയായി തെരഞ്ഞെടുക്കപ്പെട്ട നേതാവാണ് ഖാഗെന്‍ മുര്‍മു. ജയ്‌പാല്‍ഗുരിയുടെ ദുവാര്‍സ് മേഖലയിലെ നഗ്രകാട്ടയിലേക്ക് പോവുകയായിരുന്ന എംപിയെ തൃണമൂല്‍ ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഈ മേഖലയില്‍ വെള്ളപ്പൊക്കവും കനത്ത മഴയും ഉരുള്‍പ്പൊട്ടലും കാരണം കഷ്ടപ്പെടുന്നവര്‍ക്ക് സഹായം എത്തിക്കാന്‍ പോവുകയായിരുന്നു ഖാഗെന്‍ മുര്‍മു. ഇവിടെ ജീവകാരുണ്യപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ എത്തുന്ന ബിജെപി നേതാക്കളെയും കാര്യകര്‍ത്താക്കളേയും തൃണമൂല്‍ ഗുണ്ടകള്‍ അതിക്രൂരമായി കൈകാര്യം ചെയ്യുകയാണ്.
















