കൊച്ചി : ആലുവയില്‍ 1.5 കോടിയോളം രൂപ വിലമതിക്കുന്ന തിമിംഗല ഛര്‍ദി (ആംബര്‍ഗ്രീസ് ) യുമായി ആറ് പേര്‍ പിടിയില്‍. രഹസ്യവിവരത്തെത്തുടര്‍ന്ന് ആംബര്‍ഗ്രീസ് വാങ്ങാനെത്തിയവരെന്ന വ്യാജേന സമീപിച്ചാണ് പ്രതികളെ വനം വകുപ്പ് കുടുക്കിയത്. മൂവാറ്റുപുഴ തൃക്കളത്തൂര്‍ സ്വദേശിഷിബി (47), അടിമാലി മന്നാംകണ്ടം സ്വദേശി ജിലീഷ് മോന്‍ (35) ,കോട്ടയം കുറിച്ചി സ്വദേശികളായ അഖില്‍ കെ.അനില്‍കുമാര്‍ (31), സബിന്‍ ജെ സണ്ണി (30), തിരൂര്‍ സ്വദേശി ഫൈസല്‍ (37), വണ്ണപ്പുറം സ്വദേശി സിജു (49) എന്നിവരെയാണ് പിടികൂടിയത്.
കോടനാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മേക്കപ്പാല ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറും സംഘവും ആലുവ രാജഗിരി ഹോസ്പിറ്റല്‍ പരിസരത്ത് നിന്നാണ് ആമ്പര്‍ഗ്രീസ് പിടികൂടിയത്.















