കണ്ണൂര്‍ :എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനി കാമ്പസില്‍ കുഴഞ്ഞുവീണു മരിച്ചു. ഉളിക്കല്‍ നെല്ലിക്കാംപൊയില്‍ കാരാമയില്‍ ചാക്കോച്ചന്റെ മകളും ചെമ്പേരി വിമല്‍ ജ്യോതി എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിനിയുമായ അല്‍ഫോന്‍സ ജേക്കബ് (19) ആണ് മരിച്ചത്. രാവിലെ കാമ്പസില്‍ ബസിറങ്ങി ക്ലാസ് മുറിയിലേക്ക് നടക്കവെ കുഴഞ്ഞു വീഴുകയായിരുന്നു.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബിടെക് സൈബര്‍ സെക്യൂരിറ്റി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ്.















