ആലപ്പുഴ : സ്‌കൂള്‍ വിദ്യാര്‍ഥിനിയെ വശീകരിച്ച് കൂട്ടിക്കൊണ്ടുപോവുകയും പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ചെയ്ത കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ റിമാന്‍ഡില്‍. നൂറനാട് പാറ്റൂര്‍ നിരഞ്ജനത്തില്‍ രഞ്ജുമോനെയാണ് (35) പൊലീസ് അറസ്റ്റു ചെയ്തത്. വിദ്യാര്‍ഥിനിയെ സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഗര്‍ഭിണിയായതോടെ ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. ഇതിനിടെ സ്‌കൂളില്‍ പോയ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ബസ് ഡ്രൈവറുമായുള്ള ബന്ധം വ്യക്തമായത്. പടനിലം വഴിയുള്ള സ്വകാര്യ ബസിലെ ഡ്രൈവറായ പ്രതി. കോടതി രഞ്ജുമോനെ റിമാന്‍ഡ് ചെയ്തു.
















