ന്യൂദൽഹി: ഈ സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിൽ ഭാരതത്തിന്റെ വ്യാപാര പ്രകടനം കഴിഞ്ഞ വാർഷത്തേക്കാൾ 2.2 ശതമാനം മെച്ചപ്പെട്ടു. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങൾ മറികടന്നാണ് ഈ നേട്ടം. അതേ സമയം ഈ പാദത്തിൽ പ്രകടനം മാറ്റമില്ലാതെ തുടർന്നു, മൊത്തം വ്യാപാരം 441 ബില്യൺ ഡോളറായി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.2% വർധനയകാണിത്.
2024-25 സാമ്പത്തിക വർഷത്തിലെ നാലാം പാദത്തിലെ ‘ട്രേഡ് വാച്ച് ക്വാർട്ടർലി’ യുടെ ഏറ്റവും പുതിയ പതിപ്പ് പ്രകാശനം ചെയത് നിതി ആയോഗ്് സിഇഒ: ബി.വി.ആർ. സുബ്രഹ്‌മണ്യം ഇങ്ങനെ പറഞ്ഞു: ഭാരതത്തിന്റെ വ്യാപാര പ്രകടനത്തിന്റെ ആഴത്തിലുള്ള വിലയിരുത്തൽ അവതരിപ്പിക്കുന്നതാണ് ഈ റിപ്പോർട്ട്. ചരക്കുകളിലെയും സേവനങ്ങളിലെയും പ്രവണതകൾ, ആഗോള ഡിമാൻഡിലെ മാറ്റങ്ങൾ, കയറ്റുമതി വൈവിധ്യവൽക്കരണത്തിനുള്ള സാധ്യതകൾ എന്നിവ ഇതിൽ വ്യക്തമാകുന്നു. അതേസമയം ഉയർന്ന ഡിമാൻഡുള്ള ആഗോള വിപണികളിലേക്ക് വൈവിധ്യവത്കരിക്കേണ്ടതിന്റെ ആവശ്യകത അടിവരയിടുകയും ചെയ്യുന്നു.
ധാതു ഇന്ധനങ്ങളുടെയും ജൈവ രാസവസ്തുക്കളുടെയും കുറവ് കാരണം ചരക്ക് കയറ്റുമതിയിൽ നേരിയ സങ്കോചം അനുഭവപ്പെട്ടു, അതേസമയം ഇലക്ട്രിക്കൽ മെഷിനറികൾ, ഫാർമസ്യൂട്ടിക്കൽസ്, ധാന്യങ്ങൾ തുടങ്ങിയ മേഖലകൾ ആരോഗ്യകരമായ വളർച്ച രേഖപ്പെടുത്തി. ആണവ റിയാക്ടറുകൾ, ഇലക്ട്രിക്കൽ മെഷിനറികൾ, അജൈവ രാസവസ്തുക്കൾ എന്നിവയ്‌ക്കുള്ള ഉയർന്ന ഡിമാൻഡിന്റെ പിന്തുണയോടെ ഇറക്കുമതിയിൽ നേരിയ വർധനയുണ്ടായി. പ്രാദേശികമായി, വടക്കേ അമേരിക്ക ഏറ്റവും ശക്തമായ കയറ്റുമതി വിപണിയായി ഉയർന്നുവന്നു, 25% വളർച്ച നേടുകയും ഭാരതത്തിന്റെ കയറ്റുമതിയുടെ നാലിലൊന്ന് വഹിക്കുകയും ചെയ്തു, അതേസമയം EU, GCC, ASEAN എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി മിതമായി. ഇറക്കുമതിയുടെ കാര്യത്തിൽ, CEPA പ്രകാരമുള്ള സ്വർണ്ണത്തിന്റെ ഒഴുക്കു കാരണം, ഭാരതത്തിന്റെ രണ്ടാമത്തെ വലിയ വിതരണക്കാരനായി റഷ്യയെ യുഎഇ മറികടന്നു, അതേസമയം ഇലക്ട്രോണിക്‌സിനുള്ള ശക്തമായ ഡിമാൻഡ് കാരണം ചൈനയിൽ നിന്നുള്ള ഇറക്കുമതി വർദ്ധിച്ചു.
4.4 ദശലക്ഷം ആളുകൾക്ക് തൊഴിൽ നൽകുകയും കയറ്റുമതിയിൽ ഗണ്യമായ സംഭാവന നൽകുകയും ചെയ്യുന്ന ഭാരതത്തിന്റെ തുകൽ, പാദരക്ഷ കയറ്റുമതിയും ട്രേഡ് വാച്ച് ക്വാർട്ടർലിയുടെ ഈ പതിപ്പ് വിലയിരുത്തുന്നു. സംസ്‌കരിച്ച തുകലുകളിലും നിച് വസ്ത്രങ്ങളിലും ഭാരതം ഇപ്പോഴും മത്സരക്ഷമത പുലർത്തുന്നു, എന്നാൽ 296 ബില്യൺ ഡോളറിന്റെ ആഗോള വിപണിയിൽ അതിന്റെ മൊത്തത്തിലുള്ള വിഹിതം 1.8% മാത്രമാണ്. ആഗോള ഡിമാൻഡ് തുകൽ ഇതര, സുസ്ഥിര ഉൽപ്പന്നങ്ങളിലേക്ക് അതിവേഗം മാറുന്നതിനാൽ, ഭാരതതം വെല്ലുവിളികളും അവസരങ്ങളും നേരിടുന്നു. ചെറുകിട വ്യവസായ മേഖലയെ ശക്തിപ്പെടുത്തുക, ഗവേഷണ വികസനത്തിൽ നിക്ഷേപിക്കുക, പരിസ്ഥിതി സൗഹൃദവും ഡിസൈൻ അധിഷ്ഠിതവുമായ മൂല്യ ശൃംഖലകളുമായി യോജിപ്പിക്കുക എന്നിവ ഇന്ത്യയുടെ ആഗോള കാൽപ്പാടുകൾ വികസിപ്പിക്കുന്നതിന് പ്രധാനമാണ്.
പ്രകാശന ചടങ്ങിൽ, ഭാരതത്തിന്റെ വ്യാപാര ചലനാത്മകതയെക്കുറിച്ചുള്ള സമഗ്രമായ വിലയിരുത്തൽ അവതരിപ്പിച്ചതിന് ടീമിനെ നിതി ആയോഗ് സിഇഒ അഭിനന്ദിച്ചു, സേവന കയറ്റുമതി, എയ്റോസ്പേസ്, ഉയർന്ന മൂല്യമുള്ള ഉൽപ്പാദനം എന്നിവ പ്രതിരോധശേഷിയെ നയിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി. വികസിച്ചുകൊണ്ടിരിക്കുന്ന ഡിമാൻഡ് പാറ്റേണുകളുമായി ഇന്ത്യ വേഗത്തിൽ പൊരുത്തപ്പെടണമെന്നും, കയറ്റുമതി അടിത്തറ വൈവിധ്യവത്കരിക്കണമെന്നും, തുകൽ ഇതര പാദരക്ഷകളിലും ആഗോള മൂല്യ ശൃംഖലകളിലും മത്സരശേഷി വർദ്ധിപ്പിക്കണമെന്നും, വ്യാപാരത്തിലെ ഭൗമരാഷ്‌ട്രീയ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.













