കൊല്ലം : ശാസ്താംകോട്ട ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലെ സ്വര്‍ണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം എങ്ങും എത്തിയില്ലെന്ന് ആക്ഷേപം.പത്തുവര്‍ഷമായ പരാതിയിലാണ് നടപടി ഒന്നുമില്ലാത്തത്.
ആറ് കിലോ സ്വര്‍ണമാണ് കൊടിമരം സ്വര്‍ണം പൂശാന്‍ ഉപയോഗിച്ചതെങ്കിലും മൂന്ന് മാസം കൊണ്ട് കറുത്ത് പോയി. ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ അഴിമതി കണ്ടെത്തി.
അന്വേഷണത്തിന്റെ ഭാഗമായി കൊണ്ടുപോയ കൊടിമരത്തിലെ സ്വര്‍ണപ്പാളികള്‍ ദേവസ്വം ബോര്‍ഡ് തിരിച്ചു നല്‍കുന്നില്ലെന്ന് ദേവസ്വം ഉപദേശക സമിതി പറഞ്ഞു.കൊടിമരം നിറം മങ്ങിയതോടെ ശാസ്താംകോട്ട സ്വദേശി മണികണ്ഠനാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കൊടിമരത്തില്‍ ഉപയോഗിച്ച സ്വര്‍ണത്തിന്റെ തൂക്കത്തില്‍ കുറവുണ്ടെന്ന് പരാതിയില്‍ പറയുന്നു.
















