ഓസ്ലോ : വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്ന് പേര്‍ പങ്കിട്ടു. അമേരിക്കന്‍ ശാസ്ത്രജ്ഞരായ മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്‌ഡെല്‍, ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് പുരസ്‌കാരം.
രോഗപ്രതിരോധ സംവിധാനവുമായി ബന്ധപ്പെട്ട നിര്‍ണായക കണ്ടെത്തലാണ് ഇവരെ പുരസ്‌കാരത്തിന് അര്‍ഹരാക്കിയത്.രോഗപ്രതിരോധ സംവിധാനം ശരീരാവയവങ്ങളെയും കോശങ്ങളെയും ആക്രമിക്കാതെ നിയന്ത്രിച്ച് നിര്‍ത്താമെന്ന പഠനമാണ് പുരസ്‌കാരം നേടിക്കൊടുത്തത്.
പെരിഫറല്‍ ഇമ്യൂണ്‍ ടോളറന്‍സ് സംബന്ധിച്ച കണ്ടെത്തലുകളാണ് മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്‌ഡെല്‍ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്ക് പുരസ്‌കാരം നേടിക്കൊടുത്തത്. ഏകദേശം 10.36 കോടി രൂപ ആണ് സമ്മാനത്തുക. ”രോഗപ്രതിരോധ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിനെക്കുറിച്ചുള്ള നാം മനസിലാക്കുന്നതിന് അവരുടെ കണ്ടെത്തലുകള്‍ നിര്‍ണായകമാണ്” നോബല്‍ കമ്മിറ്റി ചെയര്‍മാനായ ഒല്ലെ കാംപെ പറഞ്ഞു.
















