Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആര്‍എസ്എസിന്റെ വികാസ പരിണാമം

ഡോ. കെ. ജയപ്രസാദ് by ഡോ. കെ. ജയപ്രസാദ്
Oct 6, 2025, 04:11 pm IST
in Vicharam, Main Article

രാഷ്‌ട്രീയസ്വയംസേവക സംഘത്തിന്റെ കര്‍മ്മപഥത്തില്‍ നൂറ് സംവത്‌സരങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. 1925 ല്‍ ഡോ. ഹെഡ്‌ഗേവാര്‍ സ്ഥാപിച്ച ആര്‍എസ്എസ് ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ‘വോളണ്ടറി ഓര്‍ഗനൈസേഷന്‍’ മാത്രമല്ല, രാഷ്‌ട്രീയ ജീവിതത്തിന്റെ സമസ്ത മേഖലകളിലും ദിശാബോധം നല്‍കുന്ന നിരവധി പ്രസ്ഥാനങ്ങളുടെ അടിസ്ഥാന ഊര്‍ജ സ്രോതസ്സുമാണ്. ഒരു സംഘടന എന്ന നിലയില്‍ താരതമ്യപ്പെടുത്താനാവാത്ത ശ്രേഷ്ഠമായ ഒരു സ്ഥാനം സംഘത്തിനുണ്ട്. ഭാരതത്തിന്റെ പരംവൈഭവം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍എസ്എസ് അടിസ്ഥാനപരമായി സൃഷ്ടിക്കുന്നത് രാഷ്‌ട്രസേവനത്തിനായി സ്വയം സമര്‍പ്പിതമായ ഒരു വലിയ ജനസമൂഹത്തെയാണ്. വ്യക്തിനിര്‍മാണവും സ്വഭാവ രൂപീകരണവും സമാജത്തിന്റെ സംഘാടനവും ആര്‍എസ്എസിന്റെ കര്‍മപദ്ധതിയുടെ അടിത്തറയാണ്. ത്യാഗവും സേവനവും സ്വയംസേവകരുടെ മൗലികപ്രമാണങ്ങളാണ്. നൂറു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്ന ആര്‍എസ്എസ് ഇന്നും യുവത്വത്തിന്റെ പ്രസരിപ്പിലാണ് നിലകൊള്ളുന്നത്. സമകാലിക വെല്ലുവിളികളെ നേരിടുന്നതിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം, കാലാതീതമായ മൂല്യങ്ങളെ മുറുകെ പിടിക്കാനും സംഘത്തിന് കഴിയുന്നു. സംഘത്തിന് ഒരുപാട് വിമര്‍ശകരും ആരാധകരും അനുഭാവികളുമുണ്ട്. ആര്‍എസ്എസിനെ ശത്രുവായി കാണുന്ന പ്രസ്ഥാനങ്ങളുമുണ്ടാകാം. എന്നാല്‍ സംഘത്തിനെ ശരിയായി മനസ്സിലാക്കാനോ, വസ്തുതാപരമായ പഠനങ്ങള്‍ നടത്താനോ ഭാവാത്മകമായ വിമര്‍ശനങ്ങള്‍ നടത്താനോ ഇവര്‍ക്ക് കഴിഞ്ഞിട്ടില്ല.

സംഘത്തിന്റെ അടിസ്ഥാന സംഘടനാ ്രപവര്‍ത്തനം നടക്കുന്നത് ശാഖകളിലൂടെയാണ്. പ്രവര്‍ത്തകര്‍ക്കിടയിലെ ഹൃദയബന്ധമാണ് സംഘടനയുടെ അച്ചടക്കം. ഈ കുടുംബ അന്തരീക്ഷമാണ് ആര്‍എസ്എസിനെ മറ്റു സംഘടനകളില്‍നിന്ന് വിഭിന്നമാക്കുന്നത്. സംഘടനയുടെ നിയമവേലിക്കപ്പുറം, രാഷ്‌ട്രസേവനത്തിനായി സ്വയം സമര്‍പ്പിതമായ സംഘ കുടുംബാംഗങ്ങളുടെ ഒത്തുചേരലാണ് ശാഖകള്‍. രാഷ്‌ട്രസേവനം ജീവിതരീതിയായി സ്വീകരിച്ച പതിനായിരക്കണക്കിന് പ്രവര്‍ത്തകരെ വാര്‍ത്തെടുക്കാന്‍ കഴിഞ്ഞതാണ് ആര്‍എസ്എസിന്റെ സംഘടനാശക്തി. രാജ്യത്തിന്റെ എല്ലാ മേഖലകളിലും എല്ലാ ജില്ലകളിലും ജനജീവിതത്തിന്റെ എല്ലാ മണ്ഡലങ്ങളിലും സംഘത്തിന്റെ പ്രവര്‍ത്തനം ഇന്ന് വ്യാപിച്ചിട്ടുണ്ട്. സംഘത്തിന്റെ വളര്‍ച്ചയോടൊപ്പം സംഘത്തിനെതിരായ വിമര്‍ശനങ്ങളും രാഷ്‌ട്രീയമായ ആരോപണങ്ങളും, അര്‍ധസത്യങ്ങളെ ആധാരമാക്കിയ എതിരാളികളുടെ പ്രചാരണ ശൈലിയും വളര്‍ന്നിട്ടുണ്ട്. എല്ലാ വിമര്‍ശനങ്ങളും സംഘടനയുടെ വളര്‍ച്ചക്ക് വളമായി മാറ്റാന്‍ കഴിയുന്നതാണ് ആര്‍എസ്എസിന്റെ കര്‍മ്മപദ്ധതി. പ്രവര്‍ത്തനപഥത്തില്‍ നൂറുവര്‍ഷം പൂര്‍ത്തിയാക്കുന്ന സംഘത്തിന് മുന്നില്‍ അതിന്റെ സ്വാധീനവും വ്യാപ്തിയും വിപുലീകരിക്കുന്നതിനുള്ള നിരവധി കര്‍മ്മപദ്ധതികളുണ്ട്. ഒരു നൂറ്റാണ്ടിന്റെ വളര്‍ച്ചയും വികാസവും പ്രതിസന്ധികളും സാധ്യതകളും വിലയിരുത്തേണ്ടതുണ്ട്.

സ്വാതന്ത്ര്യസമരവും സംഘത്തിന്റെ രൂപീകരണവും
വൈദേശിക ആധിപത്യത്തില്‍നിന്ന് ഭാരതാംബയെ മോചിപ്പിക്കുന്നതിനുള്ള തീഷ്ണമായ വാഞ്ഛയാണ് കുട്ടിക്കാലം മുതല്‍ ആര്‍എസ്എസ് സ്ഥാപകനായ ഡോ. ഹെഡ്‌ഗേവാറെ നയിച്ചത്. കല്‍ക്കട്ടയിലെ മെഡിക്കല്‍ പഠനത്തിനിടയില്‍ വിപ്ലവ പ്രസ്ഥാനമായ അനുശീലന്‍ സമിതിയില്‍ ആകൃഷ്ടനായി. 1916 ല്‍ പഠനം കഴിഞ്ഞ് നാഗ്പൂരില്‍ മടങ്ങിയെത്തിയ അദ്ദേഹം മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാനോ കുടുംബജീവിതത്തിലേക്ക് കടക്കുവാനോ തയ്യാറായില്ല. കോണ്‍ഗ്രസില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ഡോക്ടര്‍ജി 1921 ലെ നിസഹകരണ പ്രസ്ഥാനത്തില്‍ പങ്കെടുത്ത് ഒരു വര്‍ഷവും 1930 ലെ നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുത്ത് വീണ്ടും ഒരുവര്‍ഷവും ജയിലിലടയ്‌ക്കപ്പെട്ടു. ഗാന്ധിജിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന സ്വാതന്ത്ര്യസമരവും, ബ്രിട്ടീഷുകാര്‍ പ്രഖ്യാപിച്ച നിരവധി ഭരണപരിഷ്‌കാരങ്ങളും രാജ്യത്തിന്റെ സ്വാതന്ത്ര്യം ലഭിക്കാറായി എന്ന വിശ്വാസം ജനങ്ങളില്‍ ഉണര്‍ത്തിവിട്ടിരുന്നു. എന്നാല്‍ ഒരായിരം വര്‍ഷം വൈദേശിക ശക്തികള്‍ കീഴടക്കിയ ഭാരതം അതിന്റെ ശക്തിയുടെ ഉറവിടങ്ങളെ കണ്ടെത്താതെ കേവലം രാഷ്‌ട്രീയമായ മോചനംകൊണ്ട് മാത്രം സുശക്തമാകില്ല എന്ന തോന്നല്‍ ഡോക്ടര്‍ജിക്ക് ഉണ്ടായി. 1916 ലെ കോണ്‍ഗ്രസ്-മുസ്ലിംലീഗ് കരാറും (ലക്‌നൗപാക്ട്) 1921 ലെ കോണ്‍ഗ്രസ്-ഖിലാഫത്ത് സമരവും ദേശീയവാദികളായ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍തന്നെ അതൃപ്തിയുണ്ടാക്കിയിരുന്നു. ഗാന്ധിജിയുടെ നയങ്ങളെ എതിര്‍ത്തുകൊണ്ട് ദേശബന്ധു സി.ആര്‍. ദാസ്, മോട്ടിലാല്‍ നെഹ്‌റു തുടങ്ങിയവര്‍ ചേര്‍ന്ന് 1923 ജനുവരി ഒന്നിന് സ്വരാജ് പാ
ര്‍ട്ടി രൂപീകരിച്ചത് അതിന്റെ പശ്ചാത്തലത്തിലാണ്. കോണ്‍ഗ്രസ് ഒരു ദേശീയ വിമോചന പ്രസ്ഥാനത്തില്‍നിന്ന് രാഷ്‌ട്രീയപാര്‍ട്ടിയായി പരിണമിക്കുന്നതിന്റെ സൂചനകള്‍ ഈ കാലഘട്ടത്തില്‍തന്നെ ഉണ്ടായി. വീരസവര്‍ക്കര്‍, സുബാഷ്ചന്ദ്രബോസ്, ഡോ. ബി.ആര്‍. അംബേദ്കര്‍, എം.എന്‍. റോയി തുടങ്ങിയ നേതാക്കളൊക്കെ ഗാന്ധിജിയുടെ രാഷ്‌ട്രീയപാത സ്വീകരിക്കാത്ത പ്രമുഖരാണ്. കോണ്‍ഗ്രസിന്റെ പ്രസിഡന്റുമാരായിരുന്ന ആനിബസന്റ്, സി. ശങ്കരന്‍നായര്‍ തുടങ്ങിയവരും ഗാന്ധിജിയുടെ രാഷ്‌ട്രീയ ശൈലിയില്‍ വിയോജിച്ചവരാണ്.

ദേശീയ സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയാകുമ്പോള്‍തന്നെ മെഡിക്കല്‍ സയന്‍സ് പഠിച്ച ഹെഡ്‌ഗെവാറിന്റെ ശ്രദ്ധ പതിഞ്ഞത് ഭാരതത്തിന്റെ രാഷ്‌ട്ര ശരീരത്തില്‍ നീണ്ട നാളത്തെ വൈദേശിക ഭരണം ഏല്‍പ്പിച്ച ആഴത്തിലുള്ള മുറിവുകളെ ഉണക്കുന്നതിനുള്ള പോംവഴികളെക്കുറിച്ചായിരുന്നു. രാഷ്‌ട്രശരീരത്തിന്റെ പ്രതിരോധശക്തി നഷ്ടമായതാണ് അടിമത്തത്തിലേക്ക് ഒരു ജനതയെ എത്തിച്ചത്. രാഷ്‌ട്രശരീരത്തിന് സ്വാതന്ത്ര്യം എന്നതുപോലെ സുപ്രധാനമാണ് ജനമനസുകളില്‍ ദേശസ്‌നേഹത്തിന്റെ ഉദാത്തമായ കിരണങ്ങള്‍കൊണ്ട് സ്വാതന്ത്ര്യത്തെ നിലനിര്‍ത്തുന്നതിനുള്ള പ്രതിരോധ ശക്തി വളര്‍ത്തുക എന്നതും. സമാജത്തെ ശാക്തീകരിക്കാന്‍ രാഷ്‌ട്രീയേതരമായ ദേശീയ പ്രസ്ഥാനം കൂടെയുണ്ടാകണം എന്ന് ഡോ. ഹെഡ്‌ഗേവാര്‍ തീരുമാനിക്കുന്നത് ഈ ചരിത്രപശ്ചാത്തലത്തിലാണ്. 1925 ലെ വിജയദശമി ദിനത്തില്‍ നാഗ്പൂരില്‍ ഉദയംചെയ്ത ആര്‍എസ്എസ് ഒരു ചരിത്രദൗത്യവുമായാണ് വളര്‍ന്ന് വികാസം പ്രാപിച്ചത്. സ്വാഭാവികമായും സംഘത്തിന് ഒരു അവതാര ലക്ഷ്യമുണ്ട്. അത് ഭാരതത്തിന്റെ പരംവൈഭവത്തിലേക്കുള്ള പ്രയാണമാണ്, അതിന് നേതൃത്വം നല്‍കുകയാണ്.

പ്രതിസന്ധികളില്‍ തളരാതെ മുന്നോട്ട്
ഹിന്ദുസമാജത്തിന്റെ സഹജമായ ദൗര്‍ബല്യം അതിജീവിച്ച് സാമൂഹിക ഐക്യം അടിത്തറയാക്കിയാണ് സംഘം വളര്‍ന്നത്. സ്വാതന്ത്ര്യസമരത്തില്‍ സംഘടന എന്ന നിലയില്‍ ആര്‍എസ്എസ് പങ്കാളിയായില്ല. എന്നാല്‍ ഡോക്ടര്‍ജി ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ വ്യക്തിപരമായി സ്വാതന്ത്ര്യസമരത്തില്‍ പങ്കാളിയായി. ബ്രിട്ടീഷ് ഭരണകൂടം സംഘത്തെ നിരന്തരം നിരീക്ഷിച്ചിരുന്നു. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുതന്നെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനം കേരളം ഉള്‍പ്പെടെ രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ആരംഭിച്ചിരുന്നു. 1940 ല്‍ മുസ്ലിംലീഗ് പാകിസ്ഥാന്‍ പ്രമേയം അംഗീകരിച്ചു. 1946 ആഗസ്ത് 16 ന് ഡയറക്ട് ആക്ഷന്‍ ഡേ പ്രഖ്യാപിച്ച് വമ്പിച്ച വര്‍ഗീയകലാപത്തിന് മുസ്ലിംലീഗ് നേതൃത്വം നല്‍കി. ജനലക്ഷങ്ങള്‍ കൊല്ലപ്പെട്ട വര്‍ഗീയകലാപവും, രാജ്യത്തിന്റെ വിഭജനവും ദേശസ്‌നേഹികളായ ജനങ്ങളെയാകെ ദുഃഖത്തിലാക്കി. നെഹ്‌റുവിന്റെ ഇടക്കാല സര്‍ക്കാരും, നിയമസംവിധാനങ്ങളും പകച്ചുനിന്നപ്പോള്‍ ഇന്നത്തെ പാകിസ്ഥാനില്‍നിന്നും, കിഴക്കന്‍ ബംഗാള്‍ (ഇന്നത്തെ ബംഗ്ലാദേശ്) ല്‍നിന്നും അഭയാര്‍ത്ഥികളായി വന്ന കോടിക്കണക്കിന് ജനങ്ങള്‍ക്ക് താങ്ങായത് ആര്‍എസ്എസ് ആയിരുന്നു. വിഭജനത്തിന്റെ ഉണങ്ങാത്ത മുറിവുകളും കൊണ്ട് അഭയാര്‍ത്ഥിയായ ഹിന്ദുസമാജം സംഘത്തിലാണ് പ്രതീക്ഷയര്‍പ്പിച്ചത്.
1948 ജനുവരി 30 ന് മഹാത്മാഗാന്ധിയെ കൊല ചെയ്തത് ഹിന്ദുമഹാസഭയുടെ പ്രവര്‍ത്തകനായ ഗോഡ്‌സേ ആയിരുന്നു. 1930 കളില്‍ സംഘവുമായി ബന്ധപ്പെട്ടിരുന്ന ഗോഡ്‌സേ ആര്‍എസ്എസിനെ തള്ളിപ്പറഞ്ഞ് പുറത്തുപോയ തീവ്രവാദിയായിരുന്നു. ഗാന്ധിവധത്തിനു ഒരു ദശകത്തിനു മുമ്പ് തന്നെ ഗോഡ്‌സേക്ക് സംഘവുമായി യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. മാത്രമല്ല ഗാന്ധിവധത്തില്‍ പ്രതികളാക്കപ്പെട്ട പത്തുപേരും ഹിന്ദു മഹാസഭയുടെ പ്രവര്‍ത്തകരായിരുന്നു. കുറ്റപത്രത്തില്‍ ഒരിടത്തും ആര്‍എസ്എസിന്റെ പേരുപോലും പരാമര്‍ശിച്ചിട്ടുമില്ല. എന്നാല്‍ 1948 ഫെബ്രുവരി 4 ന് ആര്‍എസ്എസിനെ നെഹ്‌റുവിന്റെ സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ ഗാന്ധിവധത്തില്‍ പ്രതികളാക്കപ്പെട്ട പത്തുപേരും പ്രതിനിധീകരിക്കുന്ന ഹിന്ദുമഹാസഭയെ നിരോധിച്ചില്ല എന്നതാണ് ശ്രദ്ധേയം. സംഘത്തിനെതിരായ കോണ്‍ഗ്രസ് ഭരണത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് ഗാന്ധിവധത്തിന്റെ നിഴലില്‍ സംഘത്തെ നിരോധിച്ചത്. 1949 ജൂലൈ 11 ന് സംഘത്തിന്റെ നിരോധനം നീക്കി. ഗാന്ധിവധത്തെ ഉപയോഗിച്ച് സംഘത്തിനെതിരായ പ്രചാരണം ഇപ്പോഴും തുടരുന്നുവെങ്കിലും ദേശസ്‌നേഹികളായ ഭാരതീയര്‍ അത് തള്ളിക്കളഞ്ഞു. ആര്‍എസ്എസ് വന്‍ വളര്‍ച്ചയാണ് പില്‍ക്കാലത്ത് പ്രകടമാക്കിയത്.

1966 ല്‍ അധികാരത്തില്‍ വന്ന ഇന്ദിരാഗാന്ധി, ഗാന്ധിവധത്തിലെ ഗൂഢാലോചന അന്വേഷിക്കാന്‍ ജസ്റ്റിസ് ജെ.എന്‍. കപൂര്‍ കമ്മിഷനെ നിയോഗിച്ചു. 1969 ല്‍ സമര്‍പ്പിച്ച കപൂര്‍ കമ്മിഷന്റെ റിപ്പോര്‍ട്ടും ആര്‍എസ്എസിന് യാതൊരു പങ്കുമില്ല എന്ന് വിധിയെഴുതി. എന്നിട്ടും കോണ്‍ഗ്രസും ഇടതുപക്ഷവും ആര്‍എസ്എസിനെതിരായ പ്രചാരണം തുടര്‍ന്നുകൊണ്ടേയിരുന്നു. ഇന്ദിരാഗാന്ധി ഭരണം ഏറെ ഭയപ്പെട്ടിരുന്നതും സംഘത്തിന്റെ വ്യാപ്തിയെയായിരുന്നു. 1967 ലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ഒന്‍പത് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടു. ഭാരതീയ ജനസംഘം പ്രധാന പ്രതിപക്ഷകക്ഷിയായി മാറിയതും ഈ തെരഞ്ഞെടുപ്പിലാണ്.

1975 ജൂണ്‍ 12 ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിക്കൊണ്ട് അലഹബാദ് ഹൈക്കോടതി വിധി പ്രസ്താവിച്ചു. അധികാരം നിലനിര്‍ത്താന്‍ ജൂണ്‍ 25 ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാക്കളെയാകെ ജയിലിലാക്കി. പത്രങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയ ഇന്ദിരാഗാന്ധി ഭരണകൂടം പൂര്‍ണ സ്വേച്ഛാധിപത്യത്തിലേക്ക് മാറിയിരുന്നു. 1975 ജൂലൈ 4 ന് ആര്‍എസ്എസിനെ ഇന്ദിരാ സര്‍ക്കാര്‍ നിരോധിച്ചു. 1948 ല്‍ നെഹ്‌റു സര്‍ക്കാര്‍ ഗാന്ധിവധത്തെ മറയാക്കിയാണ് ആര്‍എസ്എസിനെ നിരോധിച്ചതെങ്കില്‍, ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതിവിധിയെ മറികടക്കാനും, സര്‍ക്കാരിനെതിരായ ജനമുന്നേറ്റം ഒഴിവാക്കാനുമാണ് സംഘത്തെ നിരോധിച്ചത്. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് നിരോധനങ്ങളും സംഘത്തിന്റെ വളര്‍ച്ചയെ സ്വാധീനിച്ചു. സത്യാവസ്ഥ തിരിച്ചറിയാന്‍ ദേശസ്‌നേഹികള്‍ക്ക് കഴിഞ്ഞു എന്നതാണ് സംഘത്തിന്റെ വളര്‍ച്ചയുടെ കാരണം. 1992 ല്‍ ബാബറി കെട്ടിടത്തിന്റെ തകര്‍ച്ചയെത്തുടര്‍ന്ന് നരസിംഹറാവു സര്‍ക്കാര്‍ സംഘത്തെ നിരോധിച്ചുവെങ്കിലും സംഘത്തിന്റെ നേതാക്കളെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല. മുകളില്‍ പറഞ്ഞ മൂന്ന് നിരോധനങ്ങളും സൂചിപ്പിക്കുന്നത് സംഘത്തിനെതിരായ സര്‍ക്കാരിന്റെ നിരോധനം ഭരണകൂടത്തിന്റെ രാഷ്‌ട്രീയതാല്‍പര്യം മാനിച്ചുകൊണ്ട് മാത്രമാണ് എന്നതാണ്. നിരോധനത്തിന്റെ കാരണങ്ങള്‍ നിരത്താന്‍ മൂന്നു അവസരങ്ങളിലും കോണ്‍ഗ്രസ് ഭരണകൂടങ്ങള്‍ക്ക് കഴിഞ്ഞില്ല. സംഘത്തെ ജനഹൃദയങ്ങളില്‍ ആഴത്തില്‍ പ്രതിഷ്ഠിക്കാന്‍ ഇത്തരം സംഭവങ്ങള്‍ സഹായിച്ചു എന്നുവേണം കരുതാന്‍.

(നാളെ: ആര്‍എസ്എസ്: സംഘടനയും പരിവാറും)

Tags: World’s largest voluntary organizationIncomparable positionDr.Hedgewarnation buildingRashtriya Swayamsevak Sangh (RSS)-100 yearsPolitical influenceService to nationFounded in 1925
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അറിവ് നേടുന്നത് എവിടെയായാലും ഭാരതത്തിനായി പ്രവർത്തിക്കണം: ഡോ. മോഹൻ ഭാഗവത്

India

സാമൂഹിക മാറ്റത്തിന് സജ്ജനശക്തികൾ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ

India

ഖാര്‍ഗെ നിങ്ങളുടെ ലക്ഷ്യം നടക്കില്ല….ആര്‍എസ്എസിനെ നിരോധിക്കുക എന്ന നിങ്ങളുടെ മോഹം നടക്കില്ല: അമിത് ഷാ

India

നേപ്പാളിലേത് പോലെ ഭരണത്തെ അട്ടിമറിക്കുന്ന ഒരു ജെന്‍സീ കലാപം ഇന്ത്യയില്‍ നടക്കില്ല, അതിന് അമിത് ഷാ നിരത്തുന്ന കാരണങ്ങള്‍ ഇവയാണ്…

India

രാഷ്‌ട്ര നിര്‍മാണത്തില്‍ മാധ്യമങ്ങള്‍ക്ക് നിര്‍ണായക പങ്ക്: ഹൊസബാളെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.