പാരിസ്: രണ്ടാഴ്ച മാത്രം കസേരയിലിരുന്ന, ഫ്രാൻസിന്റെ പുതിയ പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു, ഇന്ന് രാജിവച്ചു. പുതുതലമുറ രാജ്യത്ത് ഭരതണകൂടത്തിനെതിരേ പ്രക്ഷോഭം നടത്തുന്നതിനെ തുടർന്ന് ശക്തമായ നേതൃത്വവും കർക്കശമായ നടപടിയും വേണ്ട വേളയിലാണ് ഈ രാജി. പുതിയ മന്ത്രിസഭ രൂപീകരിച്ച്് മണിക്കൂറുകൾക്കുള്ളിലാണ് രാജി.
. സെബാസ്റ്റിയന്റെ രാജി പ്രസിഡന്റ് സ്ഥിരീകരിച്ചു. ലെകോർണു രണ്ടാഴ്ച മാത്രമേ അധികാരത്തിൽ ഉണ്ടായിരുന്നുള്ളൂ. വളർന്നുവരുന്ന രാഷ്‌ട്രീയ അസ്ഥിരതയും പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ സർക്കാരിന് വിശാലമായ പിന്തുണ നേടുന്നതിലെ വെല്ലുവിളികളും നിലനിൽക്കെയാണ് ഈ രാജി. 2022 മുതൽ മൂന്നുവർഷത്തിനിടെ മാക്രോണിന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായിരുന്നു സെബാസ്റ്റിയൻ ലെകോർണു, വിഭജിക്കപ്പെട്ട പാർലമെന്റിനെ നയിക്കാൻ കഴിവുള്ള ഒരു സർക്കാർ രൂപീകരിക്കുക എന്ന ചുമതല അദ്ദേഹത്തിനുണ്ടായിരുന്നു. നിയമിതനായി ഏകദേശം ഒരു മാസത്തിനുശേഷം അദ്ദേഹത്തിന്റെ മന്ത്രിസഭ പ്രഖ്യാപിച്ചു, രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിനൊപ്പം വിവിധ പാർട്ടികളുടെ പിന്തുണ നേടാനുള്ള ശ്രമമായി ഇത് പ്രതീക്ഷ നൽകി. പുതിയ നിരയിൽ മാക്രോണിന്റെ അടുത്ത സഖ്യകക്ഷിയായ റോളണ്ട് ലെസ്‌ക്യൂറെ ധനമന്ത്രിയായി ഉൾപ്പെടുത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ തന്റെ മുൻ നയങ്ങളിൽ നിന്ന് വ്യക്തമായ ഒരു വിട്ടുവീഴ്ച കാണിക്കുന്നില്ലെങ്കിൽ ഇനിയും രാജ്യത്ത് പ്രശ്‌നങ്ങൾ ണ്ടായേക്കാമെന്നാണ് സൂചനകൾ.
















