ന്യൂദല്‍ഹി: ജെഎന്‍യുവില്‍ ആര്‍എസ്എസ് നടത്തിയ റൂട്ട് മാര്‍ച്ചില്‍ നടുങ്ങി ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍. ഈയിടെ എബിവിപി ഡിയു(ദല്‍ഹി യൂണിവേഴ്സിറ്റി) വിലെ വിദ്യാര്‍ത്ഥി സംഘടന പിടിച്ചെടുക്കുകയും ചെയ്തതോടെ ദല്‍ഹിയിലെ യൂണിവേഴ്സിറ്റികളില്‍ വീണ്ടും എബിവിപി തരംഗം ആഞ്ഞടിക്കുകയാണ്. ആര്‍എസ്എസ് 100ാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചായിരുന്നു ജെഎന്‍യുവില്‍ പദസഞ്ചലനം നടത്തിയത്. മുന്‍കൂട്ടി അനുവാദം വാങ്ങാതെയാണ് ആര്‍എസ്എസ് പദസഞ്ചലനം നടത്തിയതെന്ന പരാതിയുമായി എസ് എഫ് ഐ രംഗത്തെത്തിയിട്ടുണ്ട്. പക്ഷെ കൃത്യമായി അധികൃതരില്‍ നിന്നും അനുമതി വാങ്ങിയാണ് പദസഞ്ചലനം അവിടെ സംഘടിപ്പിച്ചത്.
പൊതുവേ കാമ്പസുകളിലെല്ലാം എബിവിപി തരംഗം ആഞ്ഞടിക്കുകയാണ്. മാംഗളൂരു സര്‍വ്വകലാശാല, ഹൈദരാബാദ് സര്‍വ്വകലാശാല എന്നിവിടങ്ങളില്‍ എബിവിപി വിജയിച്ചിരുന്നു. ഉത്തരാഖണ്ഡ് യൂണിയനിലും എ ജെഎന്‍യുവില്‍ ഇക്കുറി നവരാത്രി ആഘോഷങ്ങള്‍ നടത്തിയ എബിവിപി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഇടത് വിദ്യാര്‍ത്ഥി സംഘടനകള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു. ദുര്‍ഗാപൂജയോടനുബന്ധിച്ച് വിഗ്രഹനിമജ്ജന ഘോഷയാത്രയ്‌ക്ക് നേരെ എസ് എഫ് ഐ, എഐഎസ്ഒ, എന്‍എസ് യു(ഐ) എന്നീ വിദ്യാര്‍ത്ഥിസംഘടനകള്‍ ആക്രമണം നടത്തിയിരുന്നു.
ഹൈന്ദവ ആഘോഷങ്ങളോടും വിശ്വാസങ്ങളോടുമെല്ലാം ജെഎന്‍യുവിലെ ഇടത് സംഘടനകള്‍ക്ക് അസഹിഷ്ണുത കൂടി വരികയാണ്. ഇടത് വിദ്യാര്‍ത്ഥി സംഘടനകളുടെ കോട്ടയായി അറിയപ്പെടുന്ന ഇടമാണ് ജെഎന്‍യു ഉള്‍പ്പെടെയുള്ള ദല്‍ഹിയിലെ സര്‍വ്വകലാശാലകള്‍. ഇതില്‍ ദല്‍ഹി യൂണിവേഴ്സിറ്റി (ഡിയു) യൂണിയനില്‍ നാലില്‍ മൂന്ന് സീറ്റും എബിവിപി പിടിച്ചിരുന്നു.
















