പാലക്കാട്:ഭാരതപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
ഷൊര്‍ണൂര്‍ റെയില്‍വേ മേല്‍ പാലത്തിന് സമീപം ശനിയാഴ്ച വൈകിട്ടാണ് യുവാവ് ഒഴുക്കില്‍പ്പെട്ടത്. അഗ്നിരക്ഷാ സേനയും നാട്ടുകാരും ഇന്നലെ നടത്തിയ തെരച്ചിലില്‍ മൃതദേഹം കണ്ടെത്താനായില്ല.
മരിച്ചയാളെ തിരിച്ചറിയാന്‍ ചെറുതുരുത്തി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഏകദേശം 35 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം.
















