Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ചെസ് കുതുകികള്‍ കാത്തിരുന്ന ആ ചെസ്സ് യുദ്ധം ഇതാ എത്തി…ഗാരി കാസ്പറോവ്- വിശ്വനാഥന്‍ ആനന്ദ് ചെസ് പോരാട്ടം ഒക്ടോബര്‍ ആറ് മുതല്‍

1990കളില്‍ ആരംഭിച്ച ചെസ്സിലെ ഗാരി കാസ്പറോവ്- വിശ്വനാഥന്‍ ആനന്ദ് പോരാട്ടം വീണ്ടും വരുന്നു. യുഎസിലെ ലോകപ്രസിദ്ധമായ സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിലാണ് ലോകത്തിലെ ചെസ് പ്രേമികള്‍ ഉറ്റുനോക്കുന്ന പോരാട്ടം നടക്കുക.

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Oct 5, 2025, 09:32 pm IST
in Sports, Chess
ഗാരി കാസ്പറോവ് (ഇടത്ത്) വിശ്വനാഥന്‍ ആനന്ദ് (വലത്ത്)

ഗാരി കാസ്പറോവ് (ഇടത്ത്) വിശ്വനാഥന്‍ ആനന്ദ് (വലത്ത്)

സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബ് (യുഎസ്): 1990കളില്‍ ആരംഭിച്ച ചെസ്സിലെ ഗാരി കാസ്പറോവ്- വിശ്വനാഥന്‍ ആനന്ദ് പോരാട്ടം വീണ്ടും വരുന്നു. യുഎസിലെ ലോകപ്രസിദ്ധമായ സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിലാണ് ലോകത്തിലെ ചെസ് പ്രേമികള്‍ ഉറ്റുനോക്കുന്ന പോരാട്ടം നടക്കുക.

ഒക്ടോബര്‍ 7 മുതല്‍ 11വരെയാണ് മത്സരം. റാപ്പിഡ്, ബ്ലിറ്റ്സ് എന്നീ അതിവേഗ ചെസ് പോരാട്ടങ്ങളുടെ സമയനിഷ്ഠയായിരിക്കും ഈ ടൂര്‍ണ്ണമെന്‍റിലെ ഗെയിമുകള്‍ക്ക്. ആകെ 12 മത്സരങ്ങളാണ് ഇരുവരും തമ്മില്‍ നടക്കുക. ചെസ് 960 എന്ന് അറിയപ്പെടുന്ന അമേരിക്കയിലെ ചെസ് ഇതിഹാസമായ ബോബി ഫിഷര്‍ രൂപകല്‍പന ചെയ്ത ഫിഷന്‍ റാന്‍ഡം ചെസാണ് ഇരുവരും കളിക്കുക. മത്സരത്തിന് വാശിയേറും. കാരണം സമനിലയേക്കാള്‍ ജയപരാജയങ്ങള്‍ക്ക് ഈ ഗെയിമുകളില്‍ സാധ്യത കൂടും. 1.27 കോടി രൂപയായിരിക്കും സമ്മാനത്തുക.

ഒരു റഷ്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററും, മുൻ ലോക ചെസ്സ് ചാമ്പ്യനും, രാഷ്‌ട്രീയ പ്രവർത്തകനും, എഴുത്തുകാരനുമാണ്‌ ഗാരി കാസ്പറോവ് ഏപ്രിൽ 13 1963ന് പഴയ സോവിയറ്റ് യൂണിയനിലെ അസർബൈജാനിൽ ബാകുവിലാണ് കാസ്പറോവ് ജനിച്ചത്. അതായത് ഇപ്പോള്‍ 62 വയസ്സ് കഴിഞ്ഞു. ലോകത്തെ എക്കാലത്തെയും ഏറ്റവും മികച്ച ചെസ്സ് കളിക്കാരിലൊരാളായി ഇദ്ദേഹത്തെ കരുതുന്നവരുണ്ട്.1973 മുതല്‍ 1978 വരെ ലോകചാമ്പ്യനായ മിഖായേല്‍ ബോട് വിനികിന്റെ കീഴിലാണ് ഗാരി കാസ്പറോവ് ചെസ് പരിശീലിച്ചത്. അത് ഗുണം ചെയ്തു. 1985 മുതല്‍ 2000 വരെ 15 വര്‍ഷക്കാലം ചെസ്സില്‍ ലോകചാമ്പ്യനായിരുന്നു റഷ്യയുടെ ഗാരി കാസ്പറോവ്. ചെസ്സില്‍ കാസ്പറോവ് ലോകചാമ്പ്യനായി തുടരുമ്പോള്‍, ചെസ്ലില്‍ അറിയപ്പെടുന്ന യുവതാരമായി വിവിധ ടൂര്‍ണ്ണമെന്‍റുകളില്‍ ജയിച്ച് കുതിച്ചുയര്‍ന്ന് വന്ന താരമായിരുന്നു വിശ്വനാഥന്‍ ആനന്ദ്. ക്രൊയേഷ്യയിലെ സാഗ്രെബില്‍ 2021ല്‍ നടന്ന റാപിഡ് ആന്‍റ് ബ്ലിറ്റ്സില്‍ വിശ്വനാഥന്‍ ആനന്ദ് കാസ്പറോവിനെ തോല്‍പിച്ചിരുന്നു.

ഇതുവരെ ക്ലാസിക്, റാപിഡ്, ബ്ലിറ്റ്സ് എന്നീ വിഭാഗങ്ങളിലായി ഗാരി കാസ്പറോവും വിശ്വനാഥന്‍ ആനന്ദും തമ്മില്‍ 82 തവണ മാറ്റുരച്ചിട്ടുണ്ട്. അതില്‍ 30 കളികള്‍ സമനിലയില്‍ കലാശിച്ചപ്പോള്‍ കൂടുതല്‍ ജയം നേടിയത് കാസ്പറോവ് ആണ്. ഇരുവരും തമ്മിലുള്ള ഏറ്റവും വിഖ്യാതമായ മത്സരം 1995ല്‍ നടന്ന ലോക ചെസ് കിരീടപ്പോരാണ്. ഇതില്‍ 10.5-7.5 എന്ന പോയിന്‍റ് നിലയില്‍ കാസ്പറോവ് വിജയിച്ച് ലോകചാമ്പ്യനായി.

2005ല്‍ ചെസില്‍ നിന്നും വിരമിച്ച കാസ്പറോവ് ചില പ്രദര്‍ശന ചെസ് മത്സരങ്ങളില്‍ മാത്രമാണ് മത്സരിക്കുന്നത്. പിന്നെ പുതുതാരങ്ങളെ ഒരുക്കുന്നതിലും കാസ്പറോവ് വലിയ പങ്കുവഹിക്കുന്നു. ഇന്ത്യയില്‍ ചെസ്സിന്റെ പിതാവായി അറിയപ്പെടുന്ന വിശ്വനാഥന്‍ ആനന്ദ് അ‌ഞ്ച് തവണ ലോകചാമ്പ്യനായിട്ടുണ്ട്. 2000, 2007, 2008, 2010, 2012 എന്നീ വര്‍ഷങ്ങളിലാണ് വിശ്വനാഥന്‍ ലോകചെസ് കിരീടം ചൂടിയത്. ചെസ്സില്‍ ലോകകിരീടത്തിലേക്ക് ഒറ്റയ്‌ക്ക് വഴിവെട്ടിയവനാണ് വിശ്വനാഥന്‍ ആനന്ദ്. പക്ഷെ തന്റെ ഗതികേട് അടുത്ത തലമുറയ്‌ക്ക് ഉണ്ടാകരുതെന്ന് വിശ്വനാഥന്‍ ആനന്ദ് ആഗ്രഹിച്ചു. അങ്ങിനെയാണ് വിശ്വനാഥന്‍ ആനന്ദ് തമിഴ്നാട്ടില്‍ ഒരു ചെസ് അക്കാദമി ആരംഭിച്ചത്. പക്ഷെ ഇന്ന് ഏറ്റവും ആഹ്ളാദിക്കുന്ന ചെസ് താരമാണ് ആനന്ദ്. കാരണം തന്റെ കൈകളിലൂടെ ഒരു സംഘം യുവചെസ് താരങ്ങള്‍ ഉയര്‍ന്നുവന്നു. പ്രജ്ഞാനന്ദ, ഗുകേഷ്, ദിവ്യ ദേശ്മുഖ്, വൈശാലി, നിഹാല്‍ സരിന്‍, വിദിത് ഗുജറാത്തി, അര്‍ജുന്‍ എരിഗെയ്സി തുടങ്ങി ഇന്ന് ലോകചെസ്സില്‍ ഇന്ത്യയുടെ കരുത്തായി മാറിയ താരങ്ങളെ വാര്‍ത്തെടുത്തതിന് പിന്നില്‍ വിശ്വനാഥന്‍ ആനന്ദിന്റെ കരങ്ങളുണ്ട്. ഇപ്പോഴും വിശ്വനാഥന്‍ ആനന്ദ് ടൂര്‍ണ്ണമെന്‍റുകളില്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടാറുണ്ട്. ഇന്ന് വിശ്വനാഥന്‍ ആനന്ദിന്റെ ക്ലാസിക്കല്‍ ചെസ്സിലെ ലോകറാങ്കിങ്ങ് 13 ആണ്. റാപ്പിഡും ബ്ലിറ്റ്സും ഒരു പോലെ വിശ്വനാഥന്‍ ആനന്ദിന് വഴങ്ങും.

ഈ കിരീടപ്പോരില്‍ ആര് ജയിക്കും എന്ന് പ്രവചിക്കുക വയ്യ. 2005ല്‍ ചെസ്സില്‍ നിന്നും വിരമിക്കുമ്പോള്‍ ഗാരി കാസ്പറോവിന്റെ റേറ്റിങ്ങ് 2800ന് മുകളിലായിരുന്നു. ഇത്രയും ഉയര്‍ന്ന റാങ്ക് ഇപ്പോഴും മാഗ്നസ് കാള്‍സനും ഹികാരു നകാമുറയ്‌ക്കും മാത്രമേ ഉള്ളൂ. വിശ്വനാഥന്‍ ആനന്ദിന്റെ റേറ്റിങ്ങ് 2743 ആണ്. പക്ഷെ കൂടുതല്‍ ടൂര്‍ണ്ണമെന്‍റുകളില്‍ കളിച്ചുകൊണ്ടിരിക്കുന്നതിന്റെ മെച്ചം ആനന്ദിന് ഉണ്ട്. പക്ഷെ കാസ്പറോവും ചെസ്സില്‍ ടൂര്‍ണ്ണമെന്‍റുകളില്‍ കളിക്കുന്നില്ലെങ്കിലും സജീവമാണ്.

എന്താണ് സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിന്റെ പ്രത്യേകത?

യുഎസിന്റെ ചെസ് തലസ്ഥാനം എന്നറിയപ്പെട്ടുന്ന സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിലാണ് മത്സരം നടക്കുക. ഒരു പുതുക്കിപ്പണിയലിന് ശേഷം സെന്‍റ് ലൂയിസ് ചെസ് ക്ലബ് വീണ്ടും തുറന്നിരിക്കുകയാണ്. ഇപ്പോള്‍ 30,000 ചതുരശ്ര അടിയാണ് ഈ ചെസ് ക്ലബ്ബിന്റെ വിസ്തൃതി. ഒരു ടൂര്‍ണ്ണമെന്‍റ് ഹാള്‍, ചെസിനാല്‍ പ്രചോദിതമായ ഒരു റെസ്റ്റോറന്‍റ്, ബ്രോഡ് കാസ്റ്റ് സൗകര്യങ്ങളുള്ള സ്റ്റുഡിയോ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് സെന്‍റ് ലൂയിസ് ചെസ് ഹാള്‍. ലോകത്തിലെ ഏറ്റവും മികവാര്‍ന്ന ചെസ് ക്ലബ് സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ ഹാള്‍ പുതുക്കിപ്പണിഞ്ഞതിന് പിന്നിലെ ലക്ഷ്യമെന്ന് സെന്‍റ് ലൂയിസ് ചെസ് ക്ലബ്ബിന്റെ സഹസ്ഥാപകനായ റെക്സ് സിന്‍ക്വിഫീല്‍ഡ് പറയുന്നു. ചെസിന്റെ ഭാവി ഉദ്ദേശിച്ചുകൊണ്ടുള്ള നിക്ഷേപം, ഒപ്പം പുത്തന്‍ തലമുറയെ പ്രചോദിപ്പിക്കല്‍, ചെസ് കൂടുതല്‍ പേരിലേക്ക് എത്തിക്കുക എന്നിവയാണ് ലക്ഷ്യം.

 

 

 

 

Tags: Viswanathan AnandChessGarry KasparovSt Louis Chess club
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Chess

കളിയിലേക്ക് തിരിച്ചുവന്ന് പ്രജ്ഞാനന്ദ, യുഎസ് താരം ഹികാരുവിനെ സമനിലയില്‍ തളച്ചു, മൂന്നര പോയിന്റെങ്കിലും ഇനിയുള്ള ഏഴ് റൗണ്ടില്‍ തിരിച്ചുവരാം

Sports

ജയിക്കാനുള്ള അവസരം കളഞ്ഞുകുളിച്ചു,  പ്രജ്ഞാനന്ദയുടെ കാന്‍ഡിഡേറ്റ് മോഹം കെട്ടു; ഹികാരുവിനെ അട്ടിമറിച്ച ജവോഖിര്‍ സിന്‍ഡൊറോവ് മുന്നില്‍ 

ദിവ്യ ദേശ് മുഖ് (ഇടത്ത്) ആര്‍.വൈശാലി (വലത്ത്)
Chess

ഇന്ത്യയുടെ കിരീട പ്രതീക്ഷയായ ദിവ്യ ദേശ്മുഖിനും കാന്‍ഡിഡേറ്റ്സില്‍ തോല്‍വി; സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ച് വേദനയായി

Sports

കാന്‍ഡിഡേറ്റ് ചെസ്സില്‍ പ്രജ്ഞാനന്ദയുടെ കുതിപ്പിന് തടയിട്ട് ജവോഖിര്‍ സിന്‍ഡൊറോവ്; യുഎസ് താരം ഫാബിയാനോയെയും വീഴ്‌ത്തി സിന്‍ഡൊറോവ്

Sports

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.