കാസര്‍കോട്: കുമ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കലോത്സവത്തിനിടെ അവതരിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ മൈം ഷോ വീണ്ടും അവതരിപ്പിക്കും.കുട്ടികള്‍ അവതരണം തുടങ്ങി രണ്ട് മിനിട്ട് കഴിഞ്ഞപ്പോഴേക്കും അധ്യാപകന്‍ കര്‍ട്ടന്‍ ഇട്ടത് വിവാദമായിരുന്നു.
തുടര്‍ന്ന് മുടങ്ങിയ മൈം തിങ്കളാഴ്ച വീണ്ടും അവതരിപ്പിക്കാനാണ് തീരുമാനം. ഉച്ചക്ക് 12 നാണ് മൈം അവതരിപ്പിക്കുക.ആരോപണ വിധേയരായ രണ്ട് അധ്യാപകരെയും മാറ്റി നിര്‍ത്തിയാകും അവതരണം. നിര്‍ത്തിവച്ച കലോത്സവം രാവിലെ മുതല്‍ തുടങ്ങാനും തീരുമാനിച്ചു.
അതേസമയം സംഭവത്തില്‍ അന്വേഷണം മന്ത്രി വി ശിവന്‍ കുട്ടി പ്രഖ്യാപിച്ചു. അടിയന്തരമായി അന്വേഷണ റിപ്പോര്‍ട്ട് നല്‍കാനാണ് മന്ത്രി ആവശ്യപ്പെട്ടത്.
















