കണ്ണൂര്‍ : പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച് രക്ഷപ്പെടുന്നതിനിടെ മോഷ്ടാവ് ട്രെയിന്‍ തട്ടി മരിച്ചു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഒപ്പമുണ്ടായിരുന്ന തയ്യില്‍ സ്വദേശി ബഷീറിനെ പൊലീസ് അറസ്റ്റു ചെയ്തു.
പെരിങ്ങാടി മമ്മി മുക്കില്‍ വച്ച് ന്യൂ മാഹി സ്വദേശി മുസ്തഫയില്‍ നിന്ന് പണവും മൊബൈല്‍ ഫോണും പിടിച്ചുപറിച്ച ശേഷം രക്ഷപ്പെടുന്നതിനിടെ പെരിങ്ങാടി റെയില്‍വെ ഗേറ്റിന് സമീപം ട്രെയിന്‍ തട്ടി മരിക്കുകയായിരുന്നു. അതിക്രമത്തിനിരയായ മുസ്തഫ അറിയിച്ചതനുസരിച്ച് നാട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടെയാണ് പ്രതികളിലൊരാളെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഇയാളുടെ കൂടെ ഉണ്ടായിരുന്ന ബഷീറിനെ നാട്ടുകാര്‍ പിടികൂടി ന്യൂമാഹി പൊലീസിലേല്‍പിച്ചു.
















