മാനന്തവാടി :വയനാട് കാട്ടിക്കുളം ബെഗുരിനടുത്ത് കാറും ലോറിയുംകൂട്ടിയിടിച്ച് വീട്ടമ്മ മരിച്ചു. നാലുപേര്‍ക്ക് പരിക്കേറ്റു. മാനന്തവാടി പുത്തന്‍ പുരയില്‍ ചെമല സഫിയ (52) ആണ് മരിച്ചത്. കാറില്‍ ഒപ്പമുണ്ടായിരുന്ന മുഹമ്മദ് കുട്ടി (67), സത്താര്‍ (30), തസ്ലീന (17), റിഫ (10) എന്നിവര്‍ക്ക് പരുക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സഫിയയുടെ മൃതദേഹം മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കു മാറ്റി.
















