കൊച്ചി : കൊച്ചിയിലെ നഗര കാഴ്ചകള്‍ കാണാന്‍ കെ.എസ് ആര്‍.ടി സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ആരംഭിച്ച കൊച്ചി സിറ്റി റൈഡ് ഡബിള്‍ ഡക്കര്‍ ബസ് ട്രിപ്പുകള്‍ ഒരു ദിവസം മൂന്ന് എണ്ണമായി വര്‍ദ്ധിപ്പിച്ചു. എറണാകുളം ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് വൈകിട്ട് നാലിന് ആദ്യ ട്രിപ്പും, 6.30 ന് രണ്ടാമത്തെ ട്രിപ്പും, മൂന്നാമത്തെ ട്രിപ്പ് രാത്രി ഒമ്പതിനും ആരംഭിക്കും. അപ്പര്‍ ഡക്ക് ചാര്‍ജ് 200 രൂപയായും, ലോവര്‍ ഡക്കര്‍ ചാര്‍ജ് 100 രൂപ ആയും കുറച്ചു. അപ്പര്‍ ഡക്കില്‍ 39 സീറ്റുകളും, ലോവര്‍ ഡക്കില്‍ 24 സീറ്റുകളും ആണ് ഉള്ളത്.
എല്ലാ ദിവസവും ജെട്ടി സ്റ്റാന്‍ഡില്‍ നിന്ന് ആരംഭിച്ച് ഗോശ്രീ പാലം കടന്ന് കാളമുക്കില്‍ എത്തി, തിരിച്ച് ഹൈകോര്‍ട്ട് വഴി എം ജി റോഡിലൂടെ ജോസ് ജംഗ്ഷന്‍,തേവര വഴി കോപ്റ്റ് അവന്യു എത്തി ഷിപ്പ് യാര്‍ഡ്, മഹാരാജാസ് കോളേജ്,സുഭാഷ് പാര്‍ക്ക് വഴി ജെട്ടിയില്‍ തിരിച്ച് എത്തുന്ന രീതിയില്‍ ആണ് ട്രിപ്പ് ക്രമീകരിച്ചിരിക്കുന്നത്.
കൊച്ചിയിലെ കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ യാത്രയ്‌ക്ക് ബുക്ക് ചെയ്യാന്‍ onlineksrtcswift.com എന്ന റിസര്‍വേഷന്‍ സൈറ്റില്‍ കയറി സ്റ്റാര്‍ട്ടിങ് ഫ്രം ( Starting from ) ല്‍ കൊച്ചി സിറ്റി റൈഡ് (Kochi City Ride ) എന്നും ഗോയിങ് ടു (Going To ) ല്‍ കൊച്ചി (Kochi) എന്നും സെലക്ട് ചെയ്തു സീറ്റുകള്‍ ഉറപ്പിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188938528, 8289905075, 9447223212
എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
















