ശോഭന ടി പി
സഹസ്ര ദളമായ് വിടര്‍ന്നുയരുന്നു
ഒരു നവഭാരതഭൂമി
ആര്‍ഷോന്നതമാം സംസ്‌കാരത്താല്‍
പുളകിതയായൊരു ഭൂമി
ഏഴല്ലെഴുപതു വര്‍ണം ചൂടി
തരളിതയായൊരു ഭൂമി
ദ്വൈതം കൊണ്ടേകത്വത്തിന്‍
പ്രണവമുണര്‍ത്തിയ ഭൂമി
ധീരന്മാരാം ദേശാഭിമാനികളെ
പെറ്റു വളര്‍ത്തിയ ഭൂമി
ഈ സുന്ദര സുരഭില ഭൂമീ
നവയുഗ ഭാരത ഭൂമി
സമസ്ത ജീവനു പുണ്യം നല്‍കി
ഒഴുകും ഭാരത വാഹിനികള്‍
ഗംഗയുമെമുനയും,ഗോദാവരിയും
സിന്ദു,ക്യഷ്ണ കാവേരി
പാടുന്നൊറ്റൊരു മന്ത്രമതല്ലോ
സര്‍വേപി സുഖിന സന്തു
സര്‍വേ സന്തു നിരാമയ
സര്‍വേ ഭദ്രാണി പശ്യന്തു
മാ കശ്ചിത് ദുഃഖ ഭാഗ് ഭവേത്
















