കൊച്ചി: ഭാരതത്തിലെ അതിതീവ്ര മഴയില്‍ ഉഷ്ണമേഖലാ തരംഗങ്ങളുടെ സ്വാധീനം പഠിക്കുന്ന പദ്ധതിക്ക് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ക്ക് കേന്ദ്ര ഭൗമശാസ്ത്ര മന്ത്രാലയത്തിന്റെ അംഗീകാരം. ഗവേഷണ പദ്ധതിക്ക് 44 ലക്ഷത്തിന്റെ ഗ്രാന്റാണ് അനുവദിച്ചത്.
അഡ്വാന്‍സ്ഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫെറിക് റഡാര്‍ റിസര്‍ച്ചിലെ ശാസ്ത്രജ്ഞന്‍ ഡോ. അജില്‍ കോട്ടയില്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായും അറ്റ്‌മോസ്‌ഫെറിക് സയന്‍സസ് വിഭാഗത്തിലെ പ്രൊഫ. ഡോ. കെ. സതീശന്‍ കോ- പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായി പ്രവര്‍ത്തിക്കും. ഭാരത മേഖലയിലെ അതിതീവ്ര മഴ എങ്ങനെ ഉഷ്ണമേഖലാ തരംഗങ്ങളാല്‍ സ്വാധീനിക്കപ്പെടുന്നു എന്ന് പരിശോധിക്കുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മൂന്ന് വര്‍ഷം ദൈര്‍ഘ്യമുള്ള ഈ ഗവേഷണത്തില്‍ ഉഷ്ണമേഖലാ തരംഗ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് അതിതീവ്ര മഴയെ എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ച് ആഴത്തിലുള്ള പഠനം നടത്തും.












