Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളം വാനോളം ലാല്‍സലാം: മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; തിങ്ങിനിറഞ്ഞ് പുരുഷാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 09:56 am IST
in Kerala
കേന്ദ്ര സര്‍ക്കാരിന്റെ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം നേടിയതിന് ആദരിക്കാന്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ ചടങ്ങിന്റെ ഉദ്ഘാടനത്തിന് ശേഷം കഥകളി അവതരിപ്പിച്ച കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ആശാന്റെ കാല്‍ തൊട്ട് വണങ്ങുന്ന നടന്‍ മോഹന്‍ലാല്‍, മോഹന്‍ലാല്‍ സദസിലിരുന്ന ജഗതി ശ്രീകുമാറിന് സ്‌നേഹചുംബനം നല്‍കുന്നു

കേന്ദ്ര സര്‍ക്കാരിന്റെ ദാദാ സാഹേബ് ഫാല്‍കെ പുരസ്‌കാരം നേടിയതിന് ആദരിക്കാന്‍ കേരള സര്‍ക്കാര്‍ തിരുവനന്തപുരത്ത് ഏര്‍പ്പെടുത്തിയ ചടങ്ങിന്റെ ഉദ്ഘാടനത്തിന് ശേഷം കഥകളി അവതരിപ്പിച്ച കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ആശാന്റെ കാല്‍ തൊട്ട് വണങ്ങുന്ന നടന്‍ മോഹന്‍ലാല്‍, മോഹന്‍ലാല്‍ സദസിലിരുന്ന ജഗതി ശ്രീകുമാറിന് സ്‌നേഹചുംബനം നല്‍കുന്നു

തിരുവനന്തപുരം: ചലച്ചിത്രരംഗത്തെ പരമോന്നത ദേശീയ ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിന് ആയിരങ്ങളെ സാക്ഷിയാക്കി ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ‘മലയാളം വാനോളം ലാല്‍സലാം’ എന്ന പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിനെ പൊന്നാട അണിയിച്ച് ആദരിച്ചു.

മോഹന്‍ലാല്‍ ചിത്രങ്ങളിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി കേരള ആര്‍ട്ട്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ് വില്ലേജ് തയാറാക്കിയ ശില്പവും സംസ്ഥാന സര്‍ക്കാരിനുവേണ്ടി കവി പ്രഭാവര്‍മ്മ തയാറാക്കിയ പ്രശസ്തിപത്രവും കൈമാറി. ഗായിക ലക്ഷ്മിദാസ് പ്രശസ്തിപത്രം ആലപിച്ചു. ചിത്രകാരന്‍ എ. രാമചന്ദ്രന്റെ താമരക്കുളത്തിന്റെ ലോകം എന്ന ചിത്രവും മോഹന്‍ലാലിന് മുഖ്യമന്ത്രി സമ്മാനിച്ചു.

വേദിയില്‍ മോഹന്‍ലാല്‍ എത്തിയപ്പോഴും മറുപടി പ്രസംഗം നടത്തിയപ്പോഴും സദസില്‍ ആര്‍പ്പുവിളികളുയര്‍ന്നു. അസാമാന്യ മെയ്‌വഴക്കവും അഭിനയശേഷിയുമുള്ള ആളാണ് മോഹന്‍ലാലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഒരേസമയം നല്ല നടനും ജനപ്രിയ നടനും ആവുക അത്ര എളുപ്പമല്ല. മോഹന്‍ലാല്‍ മലയാളത്തിന്റെ ഇതിഹാസ താരമാണ്. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയില്‍ അര നൂറ്റാണ്ടായി മോഹന്‍ലാലുണ്ട്. നടപ്പിലും ഇരിപ്പിലും നോട്ടത്തിലും ശരീരഭാഷയിലും ഇത്രത്തോളം മലയാളിയെ സ്വാധീനിച്ച അധികം താരങ്ങളില്ല. പ്രായഭേദമന്യെ മലയാളികള്‍ ലാലേട്ടനെന്നാണ് വിളിക്കുന്നത്. നമ്മുടെ വീട്ടിലെ ഒരംഗമായി, അല്ലെങ്കില്‍ തൊട്ടയല്‍പക്കത്തെ പ്രിയപ്പെട്ട ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും സ്‌ക്രീനിനു പുറത്തും ആ സ്‌നേഹവും ആദരവും മലയാളികള്‍ മോഹന്‍ലാലിന് നല്‍കിപ്പോരുന്നു. ഇന്നത്തെ യുവനടന്മാര്‍ ഒരു വര്‍ഷത്തില്‍ മൂന്നോ നാലോ സിനിമകളില്‍ മാത്രം അഭിനയിക്കുന്നു, എന്നാല്‍ മോഹന്‍ലാല്‍ ഒരു വര്‍ഷം 34 സിനിമയില്‍ വരെ അഭിനയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരത് മോഹന്‍ലാലിലൂടെ വാനോളമാണ് മലയാളം ഉയര്‍ന്നതെന്നും അതുകൊണ്ടാണ് സിനിമയ്‌ക്കുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനോട് കേരളം ഒന്നടങ്കം ലാല്‍സലാം എന്ന് പറയുന്നതെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.

മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനായി. മന്ത്രിമാരായ കെ.എന്‍. ബാലഗോപാല്‍, ജി.ആര്‍. അനില്‍, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍, നടി അംബിക തുടങ്ങിയവര്‍ സംസാരിച്ചു. നടന്‍ ജഗതിശ്രീകുമാര്‍, സംവിധായകന്‍ ജോഷി, നടിമാരായ രഞ്ജിനി, മാളവികാമോഹനന്‍, പ്രേംകുമാര്‍ തുടങ്ങി സിനിമാ താരങ്ങളും ജനപ്രതിനിധികളും രാഷ്‌ട്രീയ മേഖലയിലെ പ്രമുഖരും ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. ശ്രാവണയുടെ സോളോ വയലിന്‍ പ്രകടനത്തോടെയാണ് പരിപാടി തുടങ്ങിയത്.

ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത പ്രത്യേക കലാവിരുന്ന് രാഗമോഹനം, മോഹന്‍ലാലിന്റെ നടനചാതുര്യത്തിന് സമര്‍പ്പണമായി കഥകളി ആചാര്യന്‍ കലാമണ്ഡലം ബാലസുബ്രഹ്മണ്യന്‍ ആശാന്റെ തിരനോട്ടം എന്നിവയും അരങ്ങേറി. മോഹന്‍ലാല്‍ ചിത്രങ്ങളിലെ ഗാനങ്ങള്‍ കോര്‍ത്തിണക്കി പിന്നണി ഗായകരുടെ സംഗീതാര്‍ച്ചനയും ഉണ്ടായി. പൊതുജനങ്ങള്‍ക്ക് സൗജന്യമായി പ്രവേശനം അനുവദിച്ചിരുന്നതിനാല്‍ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഉച്ചയ്‌ക്ക് 3 മണി മുതല്‍ നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു.

 

Tags: Dadasaheb Phalke Awardtribute to Mohanlalമലയാളം വാനോളം ലാല്‍സലാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം;സൈന്യവുമായി ബന്ധപ്പെട്ട കൂടുതൽ സിനിമകളുമായി വരും

Kerala

‘മലയാളം വാനോളം, ലാൽസലാം’ ഇന്ന്‌

Entertainment

നായകനും വില്ലനും ജോക്കറുമാകും; സഞ്ജു മോഹൻലാൽ സാംസൺ’ (വിഡിയോ)

Entertainment

മോഹന്‍ലാലിനെ ചതിച്ചത് ചാറ്റ് ജിപിടിയോ?പ്രസംഗമൊക്കെ കൊള്ളാം ലാലേട്ടാ, പക്ഷെ ആ വരികള്‍ ‘കുമാരനാശാന്റേതല്ല!

Entertainment

മോഹൻലാൽ മലയാളികളുടെ ആവേശം, അഭിമാനം, അത്ഭുതം; ഗോകുലം ഗോപാലൻ.

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.