ചെന്നൈ: ടിവികെ റാലിക്കിടെ ഇരുചക്രവാഹനത്തില്‍ ഇടിച്ച വിജയ്യുടെ പ്രചാരണ വാഹനം പോലീസ് പിടിച്ചെടുക്കും. കരൂര്‍ ദുരന്തവുമായി ബന്ധപ്പെട്ട് കേസ് പരിഗണിക്കുന്നതിനിടെ ഹൈക്കോടതി രൂക്ഷവിര്‍ശനം ഉന്നയിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം.
ടിവികെ റാലിക്കിടെ നടന്‍ വിജയ്‌യുടെ വാഹനം ഇരുചക്ര വാഹനത്തില്‍ ഇടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നിട്ടും കേസ് രജിസ്റ്റര്‍ ചെയ്യാത്തത് എന്തെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. ഇതോടെയാണ് നാമക്കല്‍ പോലീസ് വാഹനം പിടിച്ചെടുക്കാന്‍ തീരുമാനിച്ചത്. വടക്കന്‍ മേഖല ഐജി അസ്ര ഗാര്‍ഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തെ കരൂര്‍ ദുരന്തം അന്വേഷിക്കാനായി മദ്രാസ് ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്. സിബിഐ അന്വേഷണം വേണമെന്ന പൊതുതാത്പര്യ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് കോടതി എസ്‌ഐടി അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണം ഉടന്‍ ആരംഭിക്കാനും നിര്‍ദേശം നല്‍കി. കേസ് പരിഗണിക്കവേ നടന്‍ വിജയ്‌യേയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ദുരന്ത സമയത്ത് അണികളെ ഉപേക്ഷിച്ചു കടന്നുകളഞ്ഞയാള്‍ക്ക് നേതൃത്വ ഗുണമില്ലെന്നായിരുന്നു പരാമര്‍ശം.















