ശ്രീനഗർ: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സുഖമില്ലാതിരുന്നതിനാൽ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയെ (87) ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാർട്ടി നേതാക്കൾ അറിയിച്ചു.
മുൻ ജമ്മു കശ്മീർ മുഖ്യമന്ത്രിക്ക് ചൊവ്വാഴ്ച വയറ്റിൽ അണുബാധയുണ്ടായി. തുടർന്ന് ചികിത്സയ്‌ക്കായി ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയതായി നേതാക്കൾ പറഞ്ഞു.
‘കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന് (അബ്ദുള്ള) സുഖമില്ലായിരുന്നു, പക്ഷേ ഇപ്പോൾ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണ്. വൈകാതെ ഡിസ്ചാർജ് ചെയ്യാൻ സാധ്യതയുണ്ട്,’ ഒരു പാർട്ടി നേതാവ് പറഞ്ഞു.
















