മുംബൈ: കൊളംബിയയിലെ ഇഐഎ യൂണിവേഴ്സിറ്റിയില്‍ ബൈക്കിനെയും കാറിനെയും താരതമ്യം ചെയ്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം ശുദ്ധവിഡ്ഡിത്തമാണെന്ന് ഓട്ടോകാര്‍ ഇന്ത്യയുടെ എഡിറ്ററും വാഹനരംഗത്തെ വിദഗ്ധനുമായ ഹോമസ്ദ് സൊറാബ്ജി. ഇന്ത്യാ ടുഡേ ടിവിയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ ഗാന്ധിയ്‌ക്ക് വാഹനങ്ങളുടെ സാങ്കേതികവിദ്യയെക്കുറിച്ചോ എഞ്ചിനീയറിംഗിനെക്കുറിച്ചോ അറിയില്ലെന്ന് സൊറാബ് ജി പറഞ്ഞത്.
ബൈക്ക് സുരക്ഷിതമാണമെന്നും കാരണം അപകടം സംഭവിച്ചാല്‍ ബൈക്കിന്റെ എഞ്ചിന്‍ തെറിച്ചുപോകുമെന്നും അതിനാല്‍ സുരക്ഷിതമാണെന്നുമാണ് രാഹുല്‍ ഗാന്ധി പ്രസംഗിച്ചത്. “എന്നാല്‍ മോട്ടോര്‍ സൈക്കിളാണ് ഏറ്റവും അപകടമുണ്ടാക്കുന്ന വാഹനം. അതിന് രണ്ട് ചക്രമേ ഉള്ളൂ എന്നതിനാല്‍ നിങ്ങള്‍ അതില്‍ നിന്നും തെറിച്ചോ, തെന്നിയോ വീഴാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ അപകടമുണ്ടായാല്‍ എഞ്ചിന്‍ മോട്ടോര്‍ സൈക്കിളില്‍ നിന്നും തെറിച്ചുപോകുമെന്ന രാഹുല്‍ ഗാന്ധിയുടെ വാദവും ശുദ്ധവിഡ്ഡിത്തമാണ്. അങ്ങിനെയൊന്നും എഞ്ചിന്‍ മോട്ടോര്‍ സൈക്കിളില്‍ നിന്നും തെറിച്ചുപോകില്ല. “- സൊറാബ് ജി പറഞ്ഞു.
“അതുപോലെ ഒരു കാറിന് 3000 കിലോ ഗ്രാം ഭാരമുണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയും ശരിയല്ല. ഇലക്ട്രിക് കാറുകള്‍ 2000 മുതല്‍ 2500 കിലോഗ്രാം വരെ മാത്രമേ ഭാരമുള്ളൂ. കാര്‍ ആണ് എന്തായാലും ബൈക്കിനേക്കാളും കൂടുതല്‍ സുരക്ഷിതം. അല്ലാതെ രാഹുല്‍ ഗാന്ധി പറയുന്നതുപോലെ ബൈക്ക് കാറിനേക്കാള്‍ സുരക്ഷ കൂടുതലുള്ള വാഹനമല്ല. സാങ്കേതികമായും എഞ്ചിനിയറിംഗിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചാലും രാഹുല്‍ ഗാന്ധി പറയുന്നത് ശുദ്ധവിഡ്ഡിത്തമാണ്.”-സൊറാബ്ജി ചൂണ്ടിക്കാട്ടുന്നു.
“കാറില്‍ എഞ്ചിന്‍ എന്നത് നല്ല ഭാരം കൂടിയ ഭാഗമാണ് എന്നത് ശരിയാണ്. പക്ഷെ വാഹനാപകടമുണ്ടായാല്‍ എഞ്ചിന്‍ കാറിനുള്ളിലേക്ക് വരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞത് ശുദ്ധവിഡ്ഡിത്തമാണ്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കാറുകളില്‍ ഇതായിരുന്നു സ്ഥിതിയെങ്കിലും ഇപ്പോള്‍ കാര്‍ നിര്‍മ്മിതിയെല്ലാം ഏറെ മാറി. ചെറിയ കാറുകള്‍ പോലും ഉയര്‍ന്ന സുരക്ഷാനിലവാരം പുലര്‍ത്തുന്നവയാണ്. അതുപോലെ യാത്രക്കാരുടെ സുരക്ഷയ്‌ക്ക് കാറിനുള്ളില്‍ ഇപ്പോള്‍ നിരവധി എയര്‍ബാഗുകളും ഉണ്ട്. കാറിന് ഇത്രയും ഭാരം കൂടാന്‍ കാരണം അതിലെ സുരക്ഷാഘടകങ്ങളും പാര്‍ട്സും എല്ലാം കാരണമാണ്. “- സൊറാ ബ് ജി വിശദീകരിക്കുന്നു.
ഊര്‍ജ്ജത്തിന്റെ വികേന്ദ്രീകരണം ബൈക്കില്‍ ഉണ്ടെന്ന രാഹുല്‍ ഗാന്ധിയുടെ വിശദീകരണം ശരിയല്ല. പിന്നെ ബൈക്കില്‍ എഞ്ചിന് മുന്‍പിലാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയിലും അര്‍ത്ഥമില്ല. ബൈക്കിന്റെ അടിയിലാണ് എഞ്ചിനെന്നും സൊറാബ്ജി പറയുന്നു. ഒരു പക്ഷെ ഊര്‍ജ്ജത്തിന്റെ വിതരണത്തിന്റെ കാര്യത്തില്‍ ഇലക്ട്രിക് വാഹനങ്ങളില്‍ അത് തുല്യമായി വീതിക്കപ്പെടുന്നുണ്ട് എന്നത് ശരിയാണ്. ഇരുചക്ര, നാലു ചക്ര വൈദ്യുത വാഹനങ്ങളില്‍ ഇത് ശരിയാണ്. ഒരു പക്ഷെ രാഹുല്‍ ഗാന്ധി ഇതാണോ പറയാന്‍ ശ്രമിച്ചതെന്ന് അറിയുന്നില്ലെന്നും സൊറാബ്ജി പറയുന്നു.
ഒരു യാത്രക്കാരനെ വഹിക്കാന്‍ കാറിന് 3000 കിലോഗ്രാം ഭാരം വേണമെന്നും ഒരു യാത്രക്കാരനെ വഹിക്കാന്‍ ബൈക്കിന് 100 കിലോഗ്രാം മതിയെന്നും ഉള്ള രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയെക്കുറിച്ച് സൊറാബ്ജി വിശദീകരിക്കുന്നു. വാസ്തവത്തില്‍ ഒരു യാത്രക്കാരനെ വഹിക്കാനല്ല കാര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. അഞ്ച് മുതല്‍ ഒമ്പത് യാത്രക്കാരെ വരെ കാറിന് വഹിക്കാന്‍ കഴിയും. മൂന്ന് നിരയുള്ള സീറ്റുകളുള്ള കാറില്‍ അതില്‍ കൂടുതലും യാത്രക്കാര്‍ക്ക് കയറാനാകും. എന്തായാലും ഒരാള്‍ക്ക് മാത്രം യാത്ര ചെയ്യാനല്ല കാര്‍ സൃഷ്ടിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ രാഹുല്‍ ഗാന്ധിയുടെ ഈ പ്രസ്താവനയുടെ അര്‍ത്ഥവും മനസ്സിലാവുന്നില്ല.
ഒരു ഓട്ടോ വിദഗ്ധനെപ്പോലെയും എഞ്ചിനീയറിംഗ് വിദഗ്ധനെപ്പോലെയും രാഹുല്‍ ഗാന്ധി നടത്തിയ ഈ പ്രസംഗത്തില്‍ നിറയെ വിഡ്ഡിത്തം നിറഞ്ഞ പരാമര്‍ശങ്ങളാണ്. ഇതോടെ ഓട്ടോമൊബൈല്‍ വിഷയത്തെക്കുറിച്ച് രാഹുല്‍ ഗാന്ധിയ്‌ക്ക് യാതൊരു വിവരവുമില്ല എന്ന കാര്യം വ്യക്തമായിരിക്കുകയാണ്. ഇതോടെ രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ട്രോളുകളും നിറയുകയാണ്. ഒരു വിദേശ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പില്‍ ഇങ്ങിനെ വിഡ്ഡിത്തം പുലമ്പാന്‍ ഇന്ത്യയിലെ പ്രതിപക്ഷ നേതാവിന് യാതൊരു ഉളുപ്പുമില്ലേ എന്ന ചോദ്യവും ഉയരുന്നു. ഇത്തരം വിഡ്ഡിത്തങ്ങള്‍ രാഹുല്‍ ഗാന്ധിയെ പഠിപ്പിക്കുന്നത് പണ്ട് രാജീവ് ഗാന്ധിയുടെയും ഇപ്പോള്‍ സോണിയയുടെയും മനസാക്ഷി സൂക്ഷിപ്പുകാരനായ, ടെക്നോക്രാറ്റ് എന്ന് അറിയപ്പെടുന്ന സാം പിത്രോദയാണെന്നും കോണ്‍ഗ്രസിലെ ചില നേതാക്കള്‍ ആരോപിക്കുന്നു.
















