കോട്ടയം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി സംവരണത്തില്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത് സമരമുറയല്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവനകളില്‍ ഭീഷണിയാണെന്നും ഓര്‍ത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് . വിദ്യാഭ്യാസ മന്ത്രി നടത്തുന്ന പ്രസ്താവനകള്‍ യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല.
സ്‌കൂളുകള്‍ പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ പറഞ്ഞ സീറ്റുകള്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി ഒഴിച്ചിട്ടിട്ടുണ്ട്. നിര്‍ദേശങ്ങള്‍ നടപ്പിലാക്കാനുളള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ട്. ഭിന്നശേഷി നിയമനങ്ങള്‍ നടത്താന്‍ പരസ്യം കൊടുക്കുന്നുണ്ട്. പല വിഷയങ്ങളിലേക്കും ഭിന്നശേഷിക്കാരായ ഉദ്യോഗാര്‍ത്ഥികളെ കിട്ടുന്നില്ലെന്നും മാര്‍ ദീയസ്‌കോറോസ് പറഞ്ഞു.
















