പത്തനംതിട്ട:എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഭാരവാഹികളുടെ അടിയന്തര യോഗം ഞായറാഴ്ച.രാവിലെ 11 നാണ് യോഗം.ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരാണ് യോഗം വിളിച്ചത്.
എന്‍എസ്എസ് താലൂക്ക് യൂണിയന്‍ സെക്രട്ടറിമാരും പ്രസിഡന്റുമാരും പങ്കെടുക്കണമെന്നാണ് നിര്‍ദേശം.
ശബരിമല അയ്യപ്പ സംഗമത്തെ തുടര്‍ന്നുളള ഇടത് അനുകൂല നിലപാട് വിമര്‍ശന വിധേയമായിരുന്നു. നേതൃത്വത്തിനെതിരെ പ്രതിഷേധമുയരുന്നതിനിടെയാണ് ജനറല്‍ സെക്രട്ടറി യോഗം വിളിച്ചത്. വിമര്‍ശനങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി വിശദീകരണം നല്‍കും.
















