തിരുവല്ല: ശബരിമലയിലെ മോഷണങ്ങളിലും അഴിമതികളിലും കര്‍ശന നടപടിയും സമഗ്രാന്വേഷണവും വേണമെന്നും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നുമാവശ്യപ്പെട്ട് വിശ്വ ഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ ഇന്ന് ആറന്മുളയില്‍ നാമജപ ഘോഷയാത്ര നടത്തും.
സ്വര്‍ണപ്പാളി വിവാദം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അന്വേഷണം കേന്ദ്ര ഏജന്‍സികള്‍ ഏറ്റെടുക്കക, ആരോപണവിധേയരായ ഉദ്യോഗസ്ഥരെയും ബോര്‍ഡ് അംഗങ്ങളേയും അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ആറന്മുള തിരുവാഭരണം കമ്മിഷണര്‍ ഓഫീസിലേക്ക് നാമജപയാത്രയും ധര്‍ണയും നടത്തുന്നത്.
രാവിലെ 10.30ന് ആറന്‍മുളയിലെ ദേവസ്വം തിരുവാഭരണം കമ്മിഷണര്‍ ഓഫീസിന് മുന്‍പില്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ പ്രവര്‍ത്തകര്‍ ആണ് ധര്‍ണ നടത്തുക. പ്രതിഷേധ പരിപാടികളില്‍ വിഎച്ച്പി സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് വി.ആര്‍. രാജശേഖരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അനില്‍ വിളയില്‍ എന്നിവര്‍ നേതൃത്വം നല്‍കും
















