കൊച്ചി : 1999ല്‍ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളില്‍ ഉള്‍പ്പെടെ സ്വര്‍ണം പൂശിയിരുന്നെന്ന് ഇത് പരിശോധിക്കാന്‍ വിജയ് മല്യ ചുമതലപ്പെടുത്തിയ തമിഴ്‌നാട്ടുകാരനായ സെന്തില്‍ നാഥന്‍.കര്‍ണാടകയില്‍ നിന്നുളള വ്യവസായി വിജയ് മല്യ ആണ് ശബരിമല ക്ഷേത്രം സ്വര്‍ണം പൂശിയത് വഴിപാടായി നടത്തിയത്.
നൂറ് ശതമാനം 24 കാരറ്റ് സ്വര്‍ണമല്ലാതെ ഈ പ്രക്രിയ ചെയ്യാന്‍ കഴിയില്ലെന്ന് സെന്തില്‍ നാഥന്‍ പറഞ്ഞു. മല്യയുടെ ഗ്രൂപ്പിന് പരിശോധിക്കാന്‍ കൂടി വേണ്ടി ഇതിന്റെ ചിത്രങ്ങളെടുത്തത് കൈവശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
രണ്ട് ശില്‍പ്പങ്ങളിലായി അഞ്ച് കിലോ സ്വര്‍ണം പൂശിയെന്ന് സെന്തില്‍ നാഥന്‍ വെളിപ്പെടുത്തി. ഒരു ശില്‍പ്പത്തില്‍ രണ്ടര കിലോ സ്വര്‍ണം എന്ന കണക്കിലാണ് സ്വര്‍ണം പൂശിയത്. 2019ല്‍ വീണ്ടും സ്വര്‍ണം പൂശാനായി കൊണ്ടുപോകേണ്ട കാര്യമില്ല.2019ല്‍ സ്മാര്‍ട്ട് ക്രിയേഷന്‍സിന് കിട്ടിയത് ചെമ്പ് ആണെങ്കില്‍ 1999ല്‍ പൂശിയ സ്വര്‍ണം എവിടെപ്പോയെന്നും അദ്ദേഹം ചോദിച്ചു.
പൂശിയ സ്വര്‍ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥര്‍ക്ക് വളരെ വ്യക്തമായി മനസിലാകുമെന്ന് സെന്തില്‍ നാഥന്‍ പറഞ്ഞു. സ്വര്‍ണം എവിടെപ്പോയി എന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം വേണം. കാലക്രമേണ 16 ശതമാനം സ്വര്‍ണം മാത്രമാണ് നഷ്ടപ്പെടുകയാണെങ്കില്‍ തന്നെ പോകാന്‍ സാധ്യത.
















