തൃശൂര്‍: കാട്ടാനക്കൂട്ടത്തിന് മുന്നില്‍ അകപ്പെട്ട ദമ്പതികളും പിഞ്ചുകുഞ്ഞും രക്ഷപ്പെട്ടത് അത്ഭുതകരമായി. കാട്ടാനക്കൂട്ടം നടത്തിയ ആക്രമണത്തില്‍ കാര്‍ പൂര്‍ണമായും നശിച്ചു.
മലക്കപ്പാറ റോഡില്‍ വാച്ചുമരത്തുവച്ചാണ് സംഭവം.കറുകുറ്റി സ്വദേശി എലുവത്തിങ്കല്‍ വീട്ടില്‍ സെബിനും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനക്കൂട്ടം ആക്രമിച്ചത്.
അതേസമയം,കാട്ടാനക്കൂട്ടം ആക്രമിച്ച കാറില്‍ നിന്നും ഹെഡ്ലൈറ്റുകളും ആന്‍ഡ്രോയ്ഡ് സെറ്റും മോഷണവും പോയി. മലക്കപ്പാറയിലേക്കുള്ള യാത്രയില്‍ വാച്ചുമരത്തുവച്ച് കാര്‍ കേടായി. തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങി ബോണറ്റ് തുറക്കുന്നതിനിടെയാണ് ആനക്കൂട്ടം അടുത്തെത്തിയത്.
ഈ സമയം ഇതുവഴി വന്ന ട്രാവലറില്‍ കയറി ഇവര്‍ തിരിച്ചുപോയി. വരുന്നവഴി വാഴച്ചാല്‍ വനംവകുപ്പ് ഓഫീസില്‍ സംഭവം അറിയിച്ചു.















